പെരിയാർ കുടുവ സംരക്ഷണ കേന്ദ്രം ജീവജാല വൈവിധ്യ ഹോട്​സ്​പോട്ട്​

news image
Sep 23, 2025, 9:04 am GMT+0000 payyolionline.in

കുമളി: ജീ​വ​ജാ​ല വൈ​വി​ധ്യ​ത്തി​ൽ പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ഹോ​ട് സ്പോ​ട് ആ​യി പെ​രി​യാ​ർ ക​ടു​വ സം​ര​ക്ഷ​ണ കേ​ന്ദ്രം. ഇ​വി​ടെ ന​ട​ന്ന വാ​ർ​ഷി​ക സ​മ​ഗ്ര ജ​ന്തു​ജാ​ല വി​വ​ര ശേ​ഖ​ര​ണ​ത്തി​ൽ കൂ​ടു​ത​ലാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത് 12 പു​തി​യ ജീ​വി​ക​ൾ. എ​ട്ട് ചി​ത്ര ശ​ല​ഭ​ങ്ങ​ൾ, ര​ണ്ട്‌ പ​ക്ഷി​ക​ൾ, ര​ണ്ട് തു​മ്പി​ക​ൾ എ​ന്നി​വ​യാ​ണ് പു​തി​യ​താ​യി സാ​ന്നി​ധ്യം അ​റി​യി​ച്ച​ത്.

ഓ​രോ വ​ർ​ഷ​വും കാ​ണ​പ്പെ​ടു​ന്ന ജീ​വി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തു​ന്ന പെ​രി​യാ​ർ ക​ടു​വ സം​ര​ക്ഷ​ണ കേ​ന്ദ്രം പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ഏ​റ്റ​വും സ​മൃ​ദ്ധ​മാ​യ ജൈ​വ വൈ​വി​ധ്യ പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണെ​ന്ന അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​ണെ​ന്ന് ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.

സെ​പ്റ്റം​ബ​ർ 11 മു​ത​ൽ 14 മു​ത​ൽ പെ​രി​യാ​ർ ക​ടു​വാ സം​ര​ക്ഷ​ണ കേ​ന്ദ്ര​വും കേ​ര​ള വ​നം വ​കു​പ്പും പെ​രി​യാ​ർ ടൈ​ഗ​ർ ക​ൺ​സ​ർ​വേ​ഷ​ൻ ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി, തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യ ട്രാ​വ​ൻ​കൂ​ർ നേ​ച്ച​ർ ഹി​സ്റ്റ​റി സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​മ​ഗ്ര ജ​ന്തു​ജാ​ല വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന പെ​രി​യാ​ർ ക​ടു​വ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ മു​പ്പ​ത്തി​ല​ധി​കം ക്യാം​മ്പു​ക​ളി​ലാ​യി ന​ട​ന്ന സ​ർ​വേ​യി​ൽ ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി 100 ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

ക​ണ്ടെ​ത്തി​യ​ത് 207 ചി​ത്ര ശ​ല​ഭ​ങ്ങ​ൾ; 71 തു​മ്പി​വ​ർ​ഗ​ങ്ങ​ൾ

207 ചി​ത്ര ശ​ല​ഭ​ങ്ങ​ളെ​യാ​ണ് ആ​കെ ക​ണ്ടെ​ത്തി​യ​ത്. സാ​ഹ്യാ​ദ്രി ഗ്രാ​സ് യെ​ല്ലോ (വെ​മ്പ​ടാ പാ​പ്പാ​ത്തി) പ്ലെ​യി​ൻ ഓ​റ​ഞ്ച്-​ടി​പ്പ് ( മ​ഞ്ഞ​ത്തു​ഞ്ച​ൻ), സാ​ഹ്യാ​ദ്രി യെ​ല്ലോ​ജാ​ക്ക് സെ​യി​ല​ർ (മ​ഞ്ഞ​പൊ​ന്ത​ച്ചു​റ്റ​ൻ) ല​ങ്ക​ൻ പ്ലം ​ജൂ​ഡി( സി​ലോ​ൺ ആ​ട്ട​ക്കാ​ര​ൻ) പ്ലെ​യി​ൻ ബാ​ൻ​ഡ​ഡ് ഓ​ൾ (കാ​ട്ടു​വ​ര​യ​ൻ ആ​ര), മോ​ണ്ടെ​നെ ഹെ​ഡ്ജ് ഹോ​പ്പ​ർ, സാ​ഹ്യാ​ദ്രി സ്മോ​ൾ പാം ​ബോ​ബ്, ഇ​ന്ത്യ​ൻ ഡാ​ർ​ട്ട് എ​ന്നി​വ​യാ​ണ് പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ. അ​കെ 71 തു​മ്പി​വ​ർ​ഗ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. ഇ​തി​ൽ സാ​ഹ്യാ​ദ്രി ടോ​റ​ന്റ്-​ഹോ​ക്ക്, കൂ​ർ​ഗ് ടോ​റ​ന്റ്-​ഹോ​ക്ക് എ​ന്നി​വ പു​തി​യ​വ​യാ​ണ്. ബ്ലാ​ക്ക്ബേ​ർ​ഡ്, വൈ​റ്റ്-​ത്രോ​ട്ട​ഡ് ഗ്രൗ​ണ്ട് ത്ര​ഷ് എ​ന്നീ ര​ണ്ട് ഉ​പ​വ​ർ​ഗ​ങ്ങ​ളാ​ണ് പ​ക്ഷി​പ്പ​ട്ടി​ക​യി​ൽ പു​തു​താ​യി ഉ​ൾ​പ്പെ​ട്ട​ത്. കേ​ര​ള​ത്തി​ന്റെ സം​സ്ഥാ​ന​പ​ക്ഷി​യാ​യ മ​ല​മു​ഴ​ക്കി വേ​ഴാ​മ്പ​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​ക്ഷി​ക​ളെ​യും രേ​ഖ​പ്പെ​ടു​ത്തി.

40-ഓ​ളം ഉ​റു​മ്പു​ക​ൾ, 15 ഉ​ര​ഗ​വ​ർ​ഗ​ങ്ങ​ൾ, ആ​റ് ത​രം ചീ​വീ​ടു​ക​ൾ, ക​ടു​വ, പു​ലി, കാ​ട്ടു​പ​ട്ടി, കാ​ട്ട്‌ പോ​ത്ത്, ആ​ന എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ സ​സ്ത​നി​ക​ളും കാ​ണ​പ്പെ​ട്ടു. ബ്രൗ​ൺ മാം​ഗൂ​സ്, സ്ട്രൈ​പ്ഡ് നെ​ക്ക്‌​ഡ് മാം​ഗൂ​സ്, സ്മോ​ൾ ഇ​ന്ത്യ​ൻ സി​വ​റ്റ്, നീ​ർ​നാ​യ, ഇ​ന്ത്യ​ൻ പ​ന്നി​പ്പൂ​ച്ച എ​ന്നി​വ​യു​മു​ണ്ട്. സ​ർ​വേ​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പെ​രി​യാ​ർ ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ പ്ര​മോ​ദ് പി.​പി., ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​യു.​സാ​ജു, അ​സി​സ്റ്റ​ന്റ് ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ ല​ക്ഷ്മി.​ആ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടി.​എ​ൻ.​എ​ച്ച്.​എ​സ് റി​സ​ർ​ച് അ​സോ​സി​യേ​റ്റ്‌ ഡോ. ​ക​ലേ​ഷ് സ​ദാ​ശി​വ​ൻ സ​ർ​വ്വേ ക്രോ​ഡീ​ക​രി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe