പയ്യോളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികനെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങൽ അമ്പലകുറ്റിയിൽ താമസിക്കുന്ന സത്യനാരായണൻ (70) ആണ് പിടിയിലായത്. അതിക്രമത്തിന് ഇരയായ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പയ്യോളി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജയിലിലടച്ചു.
പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം: വയോധികൻ പയ്യോളിയിൽ അറസ്റ്റിൽ
Jun 3, 2026, 1:07 pm GMT+0000
payyolionline.in
ഓപ്പറേഷൻ തൂഫാൻ; ലഹരിക്കേസുകളിലെ സ്ഥിരം കുറ്റവാളികളുടെ സ്വത്തുക്കൾ കണ്ടുകെട്ടു ..
വടകരയിലെ വയോധികന്റെ ആത്മഹത്യ: കടത്തനാട് സൊസൈറ്റി ഓഫീസ് ക്രൈം ബ്രാഞ്ച് പൂട്ടി ..
