പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്; കോഴിക്കോട് ജില്ലയിൽ നാളെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും

news image
Mar 19, 2025, 6:51 am GMT+0000 payyolionline.in

ഗതാഗത നിരോധനം; കോഴിക്കോട് ∙ ഏകരൂൽ– കാക്കൂർ റോഡിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നുമുതൽ പ്രവൃത്തി തീരുംവരെ ഗതാഗതം ഭാഗികമായി നിരോധിച്ചു.

ആർമി റിക്രൂട്ട്മെന്റ് റാലി
കോഴിക്കോട് ∙ സൈന്യത്തിലേക്ക് അഗ്‌നിവീർ, റഗുലർ സോൾജ്യേഴ്‌സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ മുഖേന joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ഏപ്രിൽ 10 വരെ അപേക്ഷിക്കാം. 0495 2771881.

റവന്യു റിക്കവറി അദാലത്ത് 22ന്
കുറ്റ്യാടി ∙ വാട്ടർ ചാർജ് അടയ്ക്കാത്തതിനെ തുടർന്ന് കണക്‌ഷൻ വിച്ഛേദിക്കപ്പെട്ട ഉപഭോക്താക്കളിൽ നിന്നു കുടിശിക ഈടാക്കുന്നതിനായി റവന്യു വകുപ്പ് റിക്കവറി നടപടി ആരംഭിച്ചു. പലിശ ഇനത്തിൽ കിഴിവ് അനുവദിച്ചു റവന്യു റിക്കവറി നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിനായി ഇത്തരം ഉപഭോക്താക്കൾക്കായി 22ന് 10.30 മുതൽ 3 വരെ പേരാമ്പ്ര വാട്ടർ അതോറിറ്റി പിഎച്ച് സബ് ഡിവിഷൻ ഓഫിസിൽ വച്ച് കേരള വാട്ടർ അതോറിറ്റിയും റവന്യു വകുപ്പും ചേർന്ന് റവന്യു റിക്കവറി അദാലത്ത് നടത്തും. റവന്യു റിക്കവറി ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ ഉപഭോക്താക്കളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

അദാലത്തിന്റെ കാലാവധി 31 വരെ നീട്ടി
കോഴിക്കോട്∙ അധിക/അനധികൃത ഖനനത്തിനുള്ള അദാലത്തിന്റെ കാലാവധി 31 വരെ നീട്ടിയതായി ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു. ആവശ്യമുള്ളവർ ഇതു സംബന്ധിച്ച അപേക്ഷകൾ 31ന് അകം ജില്ലാ ഓഫിസുകളിൽ നൽകണം. മാർച്ച് 31നു ശേഷം സമർപ്പിക്കുന്ന അപേക്ഷകളുടെയും അധിക /അനധികൃത ഖനനം കണ്ടെത്തുന്നവയുടെയും റോയൽറ്റിയും പിഴയും 2023 മാർച്ച് 31ലെ ചട്ടഭേദഗതിയിൽ നിഷ്‌കർഷിച്ചിരിക്കുന്ന പ്രകാരം മാത്രമായിരിക്കുമെന്നും ജില്ലാ ജിയോളജി വിഭാഗം അറിയിച്ചു. 0495 2371918.

വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട്∙ നാളെ പകൽ 9 മുതൽ 1 വരെ നടക്കാവ് സമസ്ത, ജാഫർ ഖാൻ കോളനി, ചെറൂട്ടി നഗർ ഭാഗങ്ങളിൽ ഭാഗികമായി.
∙ 9 – 1: കൊടുവള്ളി മടവൂർ മുക്ക് ട്രാൻസ്ഫോമർ പരിധിയിലുള്ള ഭാഗങ്ങൾ.
∙ 8 – 5 : കൂട്ടാലിട പഞ്ചായത്ത്, മാർഷൽ, കൂട്ടാലിട ഗ്രൗണ്ട്, കോട്ടക്കുന്ന്, വാകയാട്, മരപ്പാലം എന്നീ ട്രാൻസ്ഫോമറുകളും കൊട്ടാരമുക്ക് റോഡ് പ്രദേശവും.
∙ 8 – 5: പുതുപ്പാടി ആറാംമുക്ക് ഏരിയ
∙ 8 – 5: വെള്ളിമാടുകുന്ന് ഹൗസിങ് കോളനി, മിലേനിയം റോഡ്, പെരവക്കുറ്റി റോഡ്, ദേശോദ്ധാരണി വായനശാല പരിസരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe