പൊതുവിദ്യാഭ്യാസരംഗത്ത് ചരിത്രം; സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുൻപ് പാഠപുസ്തകം വിതരണം ചെയ്യും

news image
Feb 13, 2026, 3:45 am GMT+0000 payyolionline.in

പൊതു വിദ്യാഭ്യാസരംഗത്ത് ചരിത്രം കുറിച്ച് കേരളം. സ്‌കൂള്‍ തുറക്കുന്നതിനു 3 മാസം മുൻപ് പാഠപുസ്തകം വിതരണം ചെയ്യും. ചരിത്രത്തില്‍ ആദ്യമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പാഠപുസ്തക വിതരണത്തിന്റെയും സൗജന്യ സ്‌കൂൾ യുണിഫോം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

2026-27 അദ്ധ്യയന വർഷത്തിലെ പാഠപുസ്തക വിതരണത്തിന്റെയും സൗജന്യ സ്കൂള്‍ യുണിഫോം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12.00 മണിയ്ക്ക് പട്ടം സെന്റ് മേരീസ് സ്ക്കൂളിൽ വച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.

 

ചരിത്രത്തിൽ ആദ്യമായി മൂന്നുമാസങ്ങൾക്ക് മുൻപ് പാഠപുസ്‌തക വിതരണം ആരംഭിക്കുകയാണ്. ഒന്നു മുതൽ 10 വരെ ക്ലാസുകളിലേയ്ക്കായി 3.5 കോടി പാഠപുസ്‌തകങ്ങൾ ഒന്നാം വാല്യത്തിലും രണ്ടാം വാല്യത്തിൽ 1.9 കോടി പാഠപുസ്‌തകങ്ങളുമാണ് തയ്യാറാക്കേണ്ടത്. 2026-27 അദ്ധ്യയന വർഷത്തേയ്ക്ക് 79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി നിലവിൽ കെ.ബി.പി.എസിൽ പൂർത്തീകരിച്ചിട്ടുണ്ട്.

ഇതിൽ 55 ലക്ഷം പാഠപുസ്‌തകങ്ങൾ വിവിധ ഹബ്ബുകളിൽ എത്തിച്ചു. ഫെബ്രുവരി രണ്ടാം വാരത്തിൽ തന്നെ വിതരണം ആരംഭിച്ച് മേയ് അവസാന വാരത്തോട് കൂടി തന്നെ എല്ലാ പുസ്തകങ്ങളും സ്ക്കൂളുകളിൽ എത്തിക്കുന്നതിനുള്ള നടപടികളാണ് നിലവിൽ സ്വീകരിക്കുന്നത്. 8,00,193 കുട്ടികൾക്കാണ് കൈത്തറി യുണിഫോമും നൽകുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe