പോസ്റ്ററിൽ ചാരിയതിന്​ 14കാരന് മർദനം; ബി.ജെ.പി നേതാവിനെതിരെ കേസെടുക്കും

news image
Mar 20, 2024, 10:18 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: കാ​ല​ടി​യി​ൽ പോ​സ്റ്റ​റി​ൽ ചാ​രി​നി​ന്ന പ​തി​നാ​ലു​കാ​ര​നെ മ​ർ​ദി​ച്ച ബി.​ജെ.​പി നേ​താ​വി​നെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മി​ഷ​ൻ. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ കു​ട്ടി​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തു തെ​റ്റാ​ണെ​ന്നും പൊ​ലീ​സി​നോ​ടും ജി​ല്ല ചൈ​ൽ​ഡ് പ്രൊ​ട്ട​ക്‌​ഷ​ൻ ഓ​ഫി​സ​റോ​ടും റി​പ്പോ​ർ​ട്ട് തേ​ടു​മെ​ന്നും ക​മി​ഷ​ൻ അ​ധ്യ​ക്ഷ​ൻ കെ.​വി. മ​നോ​ജ്കു​മാ​ർ പ​റ​ഞ്ഞു. മ​ർ​ദ​ന​മേ​റ്റ കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച​ശേ​ഷ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​തി​ക​ര​ണം. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു കു​ട്ടി​യെ ആ​ക്ര​മി​ച്ച​ത്.

‘രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാ ജ​ന​ങ്ങ​ളു​ടെ​യും അ​ഭ​യ​കേ​ന്ദ്രം ആ​കേ​ണ്ട​വ​രാ​ണ്. അ​ത്ത​ര​മാ​ളു​ക​ൾ ഒ​രു കൊ​ച്ചു​കു​ട്ടി​യെ ഇ​ങ്ങ​നെ ആ​ക്ര​മി​ക്കു​ന്ന​ത് എ​ന്തി​ന്റെ പേ​രി​ലാ​യാ​ലും ശ​രി​യ​ല്ല എ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം. ക​മി​ഷ​ൻ സ്വ​മേ​ധ​യാ ഇ​ക്കാ​ര്യ​ത്തി​ൽ കേ​സെ​ടു​ക്കും.

പൊ​ലീ​സി​നോ​ടും ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫി​സ​റോ​ടും ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടും. കു​ട്ടി​ക്ക് ഭ​യ​മു​ണ്ടെ​ന്നും കൗ​ൺ​സി​ലി​ങ് ആ​വ​ശ്യ​മു​ണ്ടെ​ന്നും മ​ന​സ്സി​ലാ​ക്കു​ന്നു. ഇ​തു​കൊ​ടു​ക്കാ​ൻ നി​ർ​ദേ​ശം കൊ​ടു​ത്തി​ട്ടു​ണ്ട്’- കെ.​വി. മ​നോ​ജ്കു​മാ​ർ പ​റ​ഞ്ഞു.

ത​മി​ഴ് ബാ​ല​നാ​യ കു​ട്ടി സം​ഭ​വ​ദി​വ​സം, അ​വ​ർ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന വീ​ടി​നു മു​ന്നി​ലെ മ​തി​ലി​ൽ ചാ​രി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. മ​തി​ലി​ൽ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്റെ ചി​ത്ര​മു​ള്ള പോ​സ്റ്റ​റു​ണ്ടാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് അ​വി​ടെ​യെ​ത്തി​യ ബി.​ജെ.​പി​യു​ടെ പ്രാ​ദേ​ശി​ക നേ​താ​വ്, കു​ട്ടി പോ​സ്റ്റ​റി​ൽ ചാ​രി​നി​ന്ന​തി​ന്റെ പേ​രി​ൽ മ​ർ​ദി​ച്ചു.

ആ​ദ്യം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പി​ന്നീ​ട് കു​ടും​ബം പി​ൻ​വ​ലി​ച്ചു. പി​ന്നാ​ലെ സി.​സി.​ടി.​വി ദൃ​ശ്യം പൊ​ലീ​സ് പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​ത്. നാ​ട്ടു​കാ​രും ബാ​ലാ​വ​കാ​ശ ക​മി​ഷ​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ക​മി​ഷ​ൻ കു​ട്ടി​യെ​യും കു​ടും​ബ​ത്തെ​യും സ​ന്ദ​ർ​ശി​ച്ച​ത്.

കു​ട്ടി​യെ നേ​രി​ൽ​ക്ക​ണ്ട് ക​മി​ഷ​ൻ അ​ധ്യ​ക്ഷ​ൻ വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച് പൊ​ലീ​സി​നോ​ടും മ​റ്റും കൃ​ത്യ​മാ​യ നി​ർ​ദേ​ശം ബാ​ലാ​വ​കാ​ശ ക​മി​ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ട്. കു​ട്ടി​ക്ക് ആ​വ​ശ്യ​മാ​യ കൗ​ൺ​സി​ലി​ങ് ന​ൽ​ക​ണ​മെ​ന്നും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള റി​പ്പോ​ർ​ട്ട് കൂ​ടി പൊ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ജി​ല്ലാ ചൈ​ൽ​ഡ് ലൈ​ൻ പ്രൊ​ട്ട​ക്‌​ഷ​ൻ ഓ​ഫി​സ​റോ​ടും റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ ​റി​പ്പോ​ർ​ട്ട് കി​ട്ടി​യ​ശേ​ഷ​മാ​യി​രി​ക്കും ബാ​ക്കി ന​ട​പ​ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe