പ്രകടനപത്രിക: കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്

news image
Mar 19, 2024, 5:33 am GMT+0000 payyolionline.in

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പാ​ർ​ട്ടി പ്ര​ക​ട​ന​പ​ത്രി​ക ച​ർ​ച്ച ചെ​യ്യാ​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി ചൊ​വ്വാ​ഴ്ച ചേ​രും. നീ​തി​ക്കാ​യി അ​ഞ്ച് ‘ഉ​റ​പ്പു​ക​ൾ’ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ക​ര​ട് പ്ര​ക​ട​ന​പ​ത്രി​ക​ക്ക് യോ​ഗം അം​ഗീ​കാ​രം ന​ൽ​കു​മെ​ന്ന് എ.​​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് പ​റ​ഞ്ഞു.

ഏ​ഴു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​ശേ​ഷി​ക്കു​ന്ന കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​ൻ കോ​ൺ​ഗ്ര​സ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗ​വും പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് 19, 20 തീ​യ​തി​ക​ളി​ൽ ചേ​രും.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര പൂർത്തിയായ പശ്ചാത്തലത്തിൽ യാത്രയുടെ വിജയം ഇന്നത്തെ പ്ര​വ​ർ​ത്ത​ക സ​മി​തിയിൽ ചർച്ചയാകും.

തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയാറാക്കുന്നതിനായി ഛത്തീസ്ഗഢ് മുൻ ഉപമുഖ്യമന്ത്രി ടി.എസ്. സിധ് ദിയോ അധ്യക്ഷനായ സമിതി രൂപീകരിച്ചിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്, ശശി തരൂർ, പ്രിയങ്ക ഗാന്ധി എന്നിവരാണ് അംഗങ്ങൾ.

സാ​മൂ​ഹി​ക നീ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ‘ഹി​​സെ​ദാ​രി ന്യാ​യ്’ (പ​ങ്കാ​ളി​ത്ത നീ​തി), തൊ​ഴി​ലാ​ളി ക്ഷേ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ‘ശ്ര​മി​ക് ന്യാ​യ്’ (തൊ​ഴി​ൽ നീ​തി) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഞ്ച് ഉ​റ​പ്പു​ക​ളാ​ണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ്ര​ഖ്യാ​പി​ച്ച​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe