പ്രവാസി മലയാളികളുടെ ക്ഷേമം: നിയമസഭാ സമിതി യോഗം ആറിന് കോഴിക്കോട്ട്

news image
Oct 2, 2026, 5:39 am GMT+0000 payyolionline.in

കോഴിക്കോട്: കേരള നിയമസഭയുടെ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി യോഗം ഈ മാസം ആറിന് രാവിലെ 10.30-ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് ജില്ലയിലെ പ്രവാസി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ജില്ലാതല ഉദ്യോഗസ്ഥരുമായും സമിതി വിശദമായ ചർച്ചകൾ നടത്തും. യോഗത്തിൽ വെച്ച് പൊതുജനങ്ങൾക്കും സംഘടനകൾക്കും നേരിട്ട് പരാതികൾ സമർപ്പിക്കാവുന്നതാണ്.

​പ്രവാസികാര്യ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, കേരള പ്രവാസി വെൽഫെയർ ബോർഡ്, നോർക്ക റൂട്ട്സ് എന്നിവ മുഖേന കോഴിക്കോട് ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ ക്ഷേമപദ്ധതികളുടെ അവലോകനവും യോഗത്തിൽ നടക്കും. പ്രവാസി ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 0471 2512063, 0471 2512600.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe