പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ​യ്യോ​ളി സ്വ​ദേ​ശി പിടിയിൽ

news image
Jan 23, 2021, 9:08 am IST

പ​യ്യോ​ളി:  വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ  പീ​ഡി​പ്പി​ച്ച പ്ര​തി​യെ ബാ​ലു​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.  പ​യ്യോ​ളി സ്വ​ദേ​ശി പു​തി​യോ​ട്ടി​ൽ ഫ​ഹ​ദാ​ണ്​ (29) പി​ടി​യി​ലാ​യ​ത്. ഈ ​മാ​സം 12ന് ​വ​ള്ളി​യോ​ത്ത് മാ​താ​വി​​െൻറ വീ​ട്ടി​ലെ​ത്തി​യെ പെ​ൺ​കു​ട്ടി​യെ പ്ര​തി വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​യ്യോ​ളി​യി​ലെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് വീ​ട്ടു​കാ​ർ ബാ​ലു​ശ്ശേ​രി പൊ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. 15ന് ​പ​യ്യോ​ളി​യി​ലെ വീ​ട്ടി​ൽ​വെ​ച്ച് പെ​ൺ​കു​ട്ടി​യെ പൊ​ലീ​സ് ക​ണ്ടെ​ത്തി​യെ​ങ്കി​ലും പ്ര​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ഞ്ചു​ദി​വ​സ​ത്തോ​ളം പീ​ഡി​പ്പി​ച്ചെ​ന്ന് പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. പ​യ്യോ​ളി​യി​ലെ മ​റ്റൊ​രു വീ​ട്ടി​ൽ ഒ​ളി​ച്ചു​ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ സൈ​ബ​ർ സെ​ല്ലി​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കോ​ഴി​ക്കോ​ട് പോ​ക്സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ൻ​സ്പെ​ക്ട​ർ ജീ​വ​ൻ ജോ​ർ​ജി​​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ മ​ധു​കു​മാ​ർ മൂ​ത്തേ​ട​ത്ത്, സി.​പി.​ഒ​മാ​രാ​യ റി​നീ​ഷ്, അ​ജേ​ഷ്, ബി​ജേ​ഷ്, ഡ്രൈ​വ​ർ ഗ​ണേ​ശ​ൻ എ​ന്നി​വ​രാ​ണ് പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe