പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസ്: ഉത്തർപ്രദശിൽ ആറുപേർ അറസ്റ്റിൽ

news image
Jun 15, 2021, 4:48 pm IST

ലഖ്നോ: ഉത്തർപ്രദശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആറുപേർ അറസ്റ്റിൽ. ലഖ്നോവിലെ മാണ്ടിയാവിലാണ് സംഭവം.

ഇറ്റൗൻജയിൽ താമസിക്കുന്ന പെൺകുട്ടി രാവിലെ മാതാവിനോട് വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങിപോയതായിരുന്നു. ഓട്ടോ ഡ്രൈവറായ മുഖ്യപ്രതി ഇക്രാമുദ്ദീൻ വഴിയിൽ വെച്ച് പെൺകുട്ടിയെ കാണുകയും ജോലി നൽകാമെന്ന വാ​ഗ്ദാനം നൽകി മാണ്ഡിയാവിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ടു.

സുഹൃത്തുക്കളായ ഷക്കീൽ എന്ന ഛോട്ടു, ഉത്തം ശർമ, മുഹമ്മദ് നഫീസ്, നൂർ മുഹമ്മദ്, പന്നു, റിതേഷ് യാദവ്, ഭോല എന്നിവരോട് വീട്ടിലേക്ക് വരാൻ പറയുകയും ഇവർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവർ പെൺകുട്ടിയെ അക്രമിക്കുകയും ചെയ്തു.

സി.സി.ടിവി തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും മെഡിക്കൽ പരിശോധനക്ക് അയക്കുകയും ചെയ്തു.


Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe