പ്രിയങ്കഗാന്ധി എം.പി ഇന്ന് വയനാട്ടിൽ

news image
Feb 8, 2025, 3:40 am GMT+0000 payyolionline.in

കൽപറ്റ: വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പ്രിയങ്ക ഗാന്ധി എം.പി ഇന്ന് വയനാട്ടിലെത്തും.
മൂന്നു ദിവസം മണ്ഡലത്തിൽ തങ്ങുന്ന എം.പി ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പ്രവർത്തിച്ച യു.ഡി.എഫ് ബൂത്തുതല കമ്മിറ്റി ഭാരവാഹികളുടെയും നേതാക്കളുടെയും സംഗമങ്ങളിൽ പ്രിയങ്ക പങ്കെടുക്കും.

രാവിലെ 9.30ന് മാനന്തവാടിയിൽ നാലാം മൈൽ എ.എച്ച് ഓഡിറ്റോറിയത്തിലും 12ന് സുൽത്താൻ ബത്തേരിയിൽ എടത്തറ ഓഡിറ്റോറിയത്തിലും രണ്ടുമണിക്ക് കൽപറ്റയിൽ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലുമായിരിക്കും സംഗമം. പെരുന്നാൾ നടക്കുന്ന പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിൽ ഇന്ന് വൈകിട്ട് പ്രിയങ്ക സന്ദർശനം നടത്തും.

ജനുവരി എട്ടിന് മണ്ഡലത്തിലെത്തിയ പ്രിയങ്ക പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീടും ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ കുടുംബത്തെയും സന്ദർശിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe