പ്രിയങ്ക ​ഗാന്ധി നാളെ വയനാട്ടിലെത്തും; എൻ എം വിജയന്റെയും രാധയുടെയും കുടുംബത്തെ കാണും

news image
Jan 27, 2025, 4:23 pm GMT+0000 payyolionline.in

ദില്ലി: പ്രിയങ്ക ​ഗാന്ധി എംപി നാളെ വയനാട്ടിലെത്തും. വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്ക ​ഗാന്ധി സന്ദർശിക്കും. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെയും കാണും. നാളെ ഉച്ചക്ക് രണ്ട് മണിക്കായിരിക്കും പ്രിയങ്ക ​ഗാന്ധി ബത്തേരിയിലെ വിജയന്റെ വീട്ടിലെത്തുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe