പയ്യോളി: ഫാസിസം പിടിമുറുക്കുന്ന ഇന്ത്യാ മഹാരാജ്യത്തെ രക്ഷിക്കാൻ സോഷ്യലിസ്റ്റ് മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് ആർ.ജെ.ഡി. (RJD) ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ ആവശ്യപ്പെട്ടു. ആർ.ജെ.ഡി. കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥാ വിരുദ്ധ ദിന ആചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. അടിയന്തരാവസ്ഥാ കാലത്തെ പോരാളി അബ്രഹാം മാനുവൽ മുഖ്യപ്രഭാഷണം നടത്തി.
ജെ.എൻ. പ്രേം ഭാസിൻ, എൻ.കെ. വത്സൻ, ഇ.പി. ദാമോദരൻ, എം.പി. ശിവാനന്ദൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, രാമചന്ദ്രൻ കുയ്യണ്ടി, ഇ.കെ. സജിത്ത്കുമാർ, ഗണേശൻ കാക്കൂർ, പി.പി. രാജൻ, എം.കെ. മൊയ്തു, പി.സി. നിഷാ കുമാരി, പി. കിരൺജിത്ത്, എം.കെ. പ്രേമൻ, കെ.എം. ബാബു, ഫിറോസ്ഖാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
