ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം ; കേരളത്തിൽ മഴ തിരികെയെത്തി

news image
Sep 22, 2025, 3:41 am GMT+0000 payyolionline.in

ബംഗാളിൽ കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടും. മ്യാൻമർ തീരത്തോട് ചേർന്നാണ് ന്യൂനമർദ്ദം രൂപപ്പെടുക. ഉച്ചയ്ക്ക് മുമ്പ് ന്യൂനമർദ്ദം രൂപപ്പെട്ടേക്കും എന്നാണ് ഇപ്പോഴത്തെ സൂചനകൾ. ഇതിനു പിന്നാലെ ഈ മാസം 25ന് മറ്റൊരു ന്യൂനമർദ്ദം കൂടി ബംഗാളിൽ കടലിൽ വരുന്നുണ്ട്.

മ്യാൻമർ തീരത്തോട് ചേർന്നുള്ള മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് ന്യൂനമർദ്ദമായി മാറുന്നത്. ഇന്നുമുതൽ ഏതാനും ദിവസത്തേക്ക് കേരളത്തിൽ വീണ്ടും മഴ തിരയെത്തും

ഇന്ന് രാവിലെ കേരളത്തിൽ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. കോഴിക്കോട് ജില്ലയിൽ വ്യാപകമായി മഴയുണ്ടായി. മണിക്കൂറുകളോളം മഴ നീണ്ടുനിന്നു. കൊയിലാണ്ടി കുന്നമംഗലം, മാവൂർ, കോഴിക്കോട് നഗരം, കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിൽ ശക്തമായ മഴയുണ്ടായി.

തൃശ്ശൂർ ജില്ലയിലും ഒറ്റപ്പെട്ട മഴയുണ്ടായി. തൃപ്രയാറിൽ ചില പ്രദേശങ്ങളിൽ മഴ ലഭിച്ചു. തിരുവനന്തപുരത്തും രാവിലെ മഴ ലഭിച്ചു. പത്തനംതിട്ടയിൽ ഇന്നലെ രാത്രി മഴ പെയ്‌തു. എറണാകുളം ജില്ലയിൽ അർദ്ധരാത്രി തുടങ്ങിയ മഴ മണിക്കൂറുകളോളം നീണ്ടുനിന്നു. കണ്ണൂർ ജില്ലയിലും പുലർച്ചെ മഴയുണ്ടായി. കോട്ടയം ജില്ലയിലും ഇന്നലെ പുലർച്ചെ ഒറ്റപ്പെട്ട മഴയുണ്ടായി.

വരും ദിവസങ്ങളിലും മഴ തുടരും. ഈ മാസം അവസാനം വരെ മഴ നീണ്ടുനിൽക്കാനാണ് സാധ്യത.

അതിനിടെ, ബംഗാൾ ഉൾക്കടലിൽ ഈ മാസം 25 ഓടെ പുതിയ ന്യൂനമർദ്ദം ( low pressure area) രൂപപ്പെടും. ആന്ധ്ര ഒഡീഷ തീരത്തോട് ചേർന്നാണ് ന്യൂനമർദ്ദം രൂപപ്പെടുക. തുടർന്ന് 27 ഓടെ ന്യൂനമർദ്ദം കരകയറാനാണ് സാധ്യത. ഈ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. കാലവർഷം വിടവാങ്ങുന്നതിനു മുമ്പ് തുടർച്ചയായ ന്യൂനമർദ്ദങ്ങളാണ് ബംഗാൾ ഉൾക്കടലിൽ ഉണ്ടാകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe