ബജറ്റിലെ പ്രവാസി അവഗണന: പയ്യോളിയിൽ കേരള പ്രവാസി സംഘത്തിന്റെ പ്രതിഷേധ പ്രകടനവും പൊതുയോഗവും

news image
Jun 24, 2026, 5:20 am GMT+0000 payyolionline.in

പയ്യോളി: ധനമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച കേരള ബജറ്റിൽ പ്രവാസികളെ പാടെ അവഗണിച്ചതിലും പെൻഷൻ തടഞ്ഞുവെച്ച നടപടിയിലും പ്രതിഷേധിച്ച് കേരള പ്രവാസി സംഘം പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

പ്രതിഷേധ പൊതുയോഗം കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം എ.ആർ.സി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസി സംഘം നേതാക്കളായ റഷീദ് മേലടി, കെ.കെ. ദേവൻ, രവി ചാത്തങ്ങാടി എന്നിവർ പ്രസംഗിച്ചു. പി.എം. സുനിൽ കുമാർ സ്വാഗതം ആശംസിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe