ബസ് ഡ്രൈവറുടെ മനസാന്നിധ്യം തുണയായി; കുഞ്ഞ് രക്ഷപെട്ടത് അത്ഭുതകരമായി

news image
Feb 2, 2026, 6:39 am GMT+0000 payyolionline.in

കോഴിക്കോട്: ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ ഒഴിവായത് വലിയ ദുരന്തം. വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുഞ്ഞ്. കൊടിയത്തൂരില്‍ ജനുവരി മുപ്പത്തിനായിരുന്നു സംഭവം.

ആശുപത്രിയിൽ പോകാനായി ഓട്ടോയിൽ വന്നതായിരുന്നു കുഞ്ഞും അമ്മയും. ഓട്ടോ ഇറങ്ങി അമ്മ പണം കൊടുക്കുന്ന സമയത്തു കുട്ടി റോഡിലേക്ക് ഓടി. ഓട്ടോയുടെ പിറകിൽ കൂടെ വന്ന ബസ് കുട്ടി കണ്ടിരുന്നില്ല. ഉടൻ ബസ് ഡ്രെെവർ ബസ് വലത്തേയ്ക്ക് തിരിച്ചു. തുടർന്ന് കുട്ടി ഓടിമാറുന്നത് സമീപത്തെ സി.സി.ടി.വി യിൽ പതിഞ്ഞിട്ടുണ്ട്.

കുട്ടിയെ തട്ടുമെന്ന വിധത്തിലായിരുന്നു ബസ് വന്നത്. ഡ്രൈവറുടെ ഒരു നിമിഷത്തെ മനോധൈര്യമാണ് കുഞ്ഞിന് രക്ഷയായത്. ഇല്ലായിരുന്നെങ്കിൽ വലിയൊരു ദുരന്തത്തിനാകും കൊടിയത്തൂർ സാക്ഷ്യം വഹിക്കേണ്ടി വരിക. സംഭവത്തിന്റെ സി സി ടി വി ദൃശ്യം പ്രചരിച്ചതോടെ ഡ്രൈവറുടെ മനോധൈര്യത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe