ബാഗ്മതി നദി കരകവിഞ്ഞൊഴുകി; ബിഹാറിൽ പ്രളയക്കെടുതി, യുപിയിൽ 9 മരണം കൂടി

news image
Jul 14, 2024, 8:42 am GMT+0000 payyolionline.in

ദില്ലി : ബിഹാറിൽ പ്രളയക്കെടുതി രൂക്ഷമാകുന്നു. ബാഗ്മതി നദി കരകവിഞ്ഞൊഴുകിയതോടെ മുസഫർപുരിൽ നൂറോളം വീടുകൾ വെള്ളത്തിനടിയിലായി. ഉത്തർപ്രദേശിൽ 9 ആളുകൾക്ക് കൂടി മഴക്കെടുതിയിൽ ജീവൻ നഷ്ടമായി. അസമിലെ ചില മേഖലകളിൽ വെള്ളമിറങ്ങി തുടങ്ങിയത് ആശ്വാസമായി.

കുത്തിയൊഴുകിയെത്തിയ ബാഗ്മതി ഒറ്റ ദിവസം കൊണ്ട് മുസഫർപുരിലെ  18 പഞ്ചായത്തുകളെയാണ് വെള്ളത്തിനടിയിലാക്കിയത്. സ്കൂളും വീടും വ്യാപാര സ്ഥാപനങ്ങളും അടക്കം മേഖലയിലെ ഏതാണ്ടെല്ലാ കെട്ടിടങ്ങളും മുങ്ങി. സംസ്ഥാനത്തെ റാപ്തി, ഗണ്ഡക് തുടങ്ങിയ നദികളും കരകവിഞ്ഞൊഴുകുകയാണ്. തുടർച്ചയായി പൊളിഞ്ഞു വീഴുന്ന സാഹചര്യത്തിൽ പാലങ്ങളുടെയും കലുങ്കുകളുടെയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മഴ കനത്ത ഉത്തർപ്രദേശിൽ ആകെ മരണം 74 ആയി. 1300 ഓളം ഗ്രാമങ്ങൾ പ്രളയത്തിൽ  ഒറ്റപ്പെട്ടിരിക്കുകയാണ്. അയോധ്യ, പിലിബിത്, ബറേലി, ഷാജഹാൻപുർ തുടങ്ങിയ ജില്ലകളെയാണ് പ്രളയം കൂടുതൽ ബാധിച്ചത്.

അതേ സമയം അസമിൽ സ്ഥിതി മെച്ചപ്പെട്ടു. പലയിടത്തു നിന്നും പ്രളയജലം ഇറങ്ങി തുടങ്ങിയതായി അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe