പയ്യോളി: ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ മൂന്ന് ദിവസമായി നടന്നു വന്ന ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ ദീനദയാൽ പ്രശിക്ഷിണ ശിബിരം സമാപിച്ചു. ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറ്റമ്പതോളം പ്രതിനിധികളാണ് പഠനശിബിരത്തിൽ പങ്കെടുത്തത്.
കർഷകമോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ. എസ്. ജയസൂര്യനാണ് ശിബിരം ഉദ്ഘാടനം ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായ വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, എസ്.ആർ. അനീഷ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ്, ആർ.എസ്.എസ് ഉത്തര കേരള പ്രാന്ത കാര്യകാരി സദസ്യൻ വി. ശശിധരൻ, സംസ്ഥാന സെൽ കോഡിനേറ്റർ വി.കെ. സജീവൻ, സംസ്ഥാന വക്താവ് ടി.പി. ജയചന്ദ്രൻ, മഹിളാ മോർച്ച സംസ്ഥാന പ്രസിഡൻ്റ് നവ്യ ഹരിദാസ്, മേഖലാ ഓർഗനൈസിങ് സെക്രട്ടറി കെ.പി. സുരേഷ്, സംസ്ഥാന സമിതി അംഗങ്ങളായ ഒ. നിധീഷ്, ഗിരീഷ് നെയ്യാർ, ജില്ലാ പ്രസിഡൻ്റ് സി.ആർ. പ്രഫുൽകൃഷ്ണൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
ശിബിരത്തിന്റെ സമാപന സമ്മേളനം ബിജെപി മുൻ ദേശീയ വൈസ് പ്രസിഡൻ്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സി.ആർ. പ്രഫുൽ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേഖലാ ജനറൽ സെക്രട്ടറി എം. മോഹനൻ, എസ്.സി. മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. ബിനീഷ് മാസ്റ്റർ, കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രാമദാസ് മണലേരി, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. ദിലീപ്, പി.പി. മുരളി, എസ്.ആർ. ജയ്ക്കിഷ് എന്നിവർ സംസാരിച്ചു.
