ബൈപാസ് വേഗത്തിലാക്കാം; സ്ഥല ഉടമകളുടെ അനുമതിപത്രം വാങ്ങിനൽകൂ -മന്ത്രി റോഷി അഗസ്റ്റിൻ

news image
Sep 24, 2023, 4:16 am GMT+0000 payyolionline.in

മു​ട്ടം: സ്ഥ​ല ഉ​ട​മ​ക​ളു​ടെ അ​നു​മ​തി​പ​ത്രം വാ​ങ്ങി​ന​ൽ​കി​യാ​ൽ നി​ർ​ദി​ഷ്ട പെ​രു​മ​റ്റം -തോ​ട്ടും​ക​ര ബൈ​പാ​സ് വേ​ഗ​ത്തി​ലാ​ക്കാ​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ.

മ​ല​ങ്ക​ര മീ​ന​ച്ചി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി സം​ബ​ന്ധി​ച്ച ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്നും നി​ർ​ദി​ഷ്ട ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്കി അ​തു​വ​ഴി പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ൽ​കി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഷേ​ർ​ളി അ​ഗ​സ്റ്റി​ൻ ഉ​ൾ​​പ്പെ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 1236 കോ​ടി മു​ത​ൽ മു​ട​ക്കി കോ​ട്ട​യം ജി​ല്ല​യി​ലെ 13 പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന പ​ദ്ധ​തി ത​ട​യാ​നാ​വി​ല്ല.

ഇ​ന്ത്യ​യി​ലൊ​ട്ടാ​കെ ന​ട​പ്പാ​ക്കു​ന്ന സ​മ്പൂ​ർ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​ണ്. ബൈ​പാ​സി​നാ​യി പെ​രു​മ​റ്റം മു​ത​ൽ തോ​ട്ടും​ക​ര​വ​രെ​യു​ള്ള 2.1 കി​ലോ​മീ​റ്റ​ർ ദൂ​രം ഏ​റ്റെ​ടു​ക്ക​ണ​മെ​ങ്കി​ൽ കാ​ല​താ​മ​സം വേ​ണ്ടി​വ​രും. അ​തു​വ​രെ കു​ടി​വെ​ള്ള പ​ദ്ധ​തി ത​ട​ഞ്ഞി​ടാ​നാ​വി​ല്ല. എ​ന്നാ​ൽ, ജ​ന​ത്തി​ന് അ​ധി​കം ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​ത്ത സാ​ധ്യ​മാ​യ ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മീ​ന​ച്ചി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി പൈ​പ്പ് ലൈ​ൻ മു​ട്ടം ടൗ​ൺ വ​ഴി കൊ​ണ്ടു​പോ​കാ​നാ​ണ് നി​ല​വി​ൽ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. ഇ​തി​നെ​തി​രെ നാ​ട്ടു​കാ​ർ വി​വി​ധ ത​ല​ങ്ങ​ളി​ൽ പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലും പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe