മം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി യു​വാ​വി​നു​നേ​രെ വ​ധ​ശ്ര​മം; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

news image
Nov 13, 2024, 4:35 am GMT+0000 payyolionline.in

മം​ഗ​ളൂ​രു: കു​ടും​ബ​ത്തോ​ടൊ​പ്പം സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ കാ​ർ ത​ട​ഞ്ഞ് വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ ഉ​ള്ളാ​ൾ പൊ​ലീ​സ് ചൊ​വ്വാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തു.

ഇ​ഡി​യ ഈ​ശ്വ​ർ ന​ഗ​റി​ലെ ഹ​നു​മ​ന്തി​ന്റെ മ​ക​ൻ അ​ന്ന​പ്പ സ്വാ​മി എ​ന്ന മ​നു (24), പ​ഡി​ൽ ഭ​ഗ​വ​തി നി​ല​യ​ത്തി​ൽ മ​ഞ്ചു​നാ​ഥി​ന്റെ മ​ക​ൻ കെ. ​സ​ചി​ൻ (24), പ​ജി​ർ കും​ബ്ര​പ്പ​ദ​വ് പ​ഡ​ൽ​കോ​ടി​യി​ൽ ച​ന്ദ്ര​ശേ​ഖ​റി​ന്റെ മ​ക​ൻ കു​ഷി​ത് (18), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഈ ​മാ​സം എ​ട്ടി​ന് ദേ​ശീ​യ​പാ​ത 66ലൂ​ടെ കേ​ര​ള​ത്തി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​സ​ർ​കോ​ട് ബ​ഡാ​ജെ ഫാ​ത്തി​മ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ആ​സി​ഫി​ന്റെ (33) കാ​ർ കെ.​സി റോ​ഡി​നും ഉ​ച്ചി​ല​ക്കും ഇ​ട​യി​ൽ ത​ട​ഞ്ഞ് വ​ധി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe