‘മക്കളുടെ കാര്യത്തിൽ വേണ്ടത് ചെയ്തു’: 55 വർഷത്തെ ദാമ്പത്യത്തിനു ശേഷം വീണ്ടും വിവാഹം കഴിച്ച് ബഷീറും ഹസീനയും

news image
Oct 13, 2025, 10:21 am GMT+0000 payyolionline.in

മണ്ണാർക്കാട് :  അമ്പത്തിയഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ബഷീർ മാഷും ഹസീന ടീച്ചറും വീണ്ടും വിവാഹിതരായി. മണ്ണാർക്കാട് സബ് റജിസ്ട്രാർ ഓഫിസിൽ നടന്ന ലളിതമായ ചടങ്ങിനു സാക്ഷിയായത് സുഹൃത്തുക്കളും. ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫിസറായിരുന്ന പയ്യനടം അഭയത്തിൽ സുജീവനം ബഷീറും കെടിഎം ഹൈസ്കൂൾ റിട്ട. അധ്യാപികയായ ഹസീനയും ദാമ്പത്യ ജീവിതം തുടങ്ങിയിട്ട് അഞ്ചര പതിറ്റണ്ട് പിന്നിട്ടിരുന്നു. ഈ വിവാഹത്തിന് പള്ളിയിലോ സർക്കാർ ഓഫിസുകളിലോ രേഖകൾ ഉണ്ടായിരുന്നില്ല. മുസ്‌‌ലിം വ്യക്തി നിയമപ്രകാരം മരണാനന്തരം സ്വത്തുക്കളുടെ തുല്യാവകാശം പെൺകുട്ടികൾക്ക് ലഭിക്കില്ല. ഇതോടെയാണ് സ്പെഷൽ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹം റജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. തങ്ങളുടെ മക്കളുടെ കാര്യത്തിൽ വേണ്ടത് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്ക് ഒരു സന്ദേശം നൽകുകയെന്ന ഉദ്ദേശ്യം കൂടിയാണ് ഈ വിവാഹമെന്ന് ബഷീർ പറഞ്ഞു. വ്യവസ്ഥിതിക്ക് എതിരെ തുറന്ന നിലപാട് സ്വീകരിച്ചിരുന്ന ബഷീറിന്റെ അഭിപ്രായത്തോട് എന്നും ഹസീന ചേർന്നു നിന്നിരുന്നു. പുതിയ വിവാഹത്തിലും ഹസീനയ്ക്ക് ബഷീറിന്റെ ഇഷ്ടത്തിനൊപ്പം നിൽക്കാൻ പ്രയാസവും ഉണ്ടായില്ല. വീട്ടിൽ വിവാഹ സദ്യയും ഒരുക്കിയിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe