കൊച്ചി: പ്രശസ്ത സിനിമാ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. നടിയുടെ പരാതിയിൽ എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ ബിഎൻഎസ് 74,75 74, 75 വകുപ്പുകൾ പ്രകാരമാണ് നടപടി.
2022-ൽ കൊച്ചി എളംകുളത്തുള്ള യുവതിയുടെ ഫ്ളാറ്റിൽ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറി എന്നാണ് പരാതി. നിലവിൽ വിദേശത്തുള്ള നടിയുടെ മൊഴി പോലീസ് ഓൺലൈനായി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
‘മഞ്ഞുമ്മൽ ബോയ്സ്’, ‘ജാൻ എ മൻ’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ചിദംബരം. സംവിധായകനാകുന്നതിന് മുൻപ് കമ്മട്ടിപ്പാടം, ഈട തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ലൈംഗികാതിക്രമ ആരോപണം സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമക്കേസ്
Mar 2, 2026, 3:18 am GMT+0000
payyolionline.in
യുഎസ് -ഇറാന് സംഘര്‍ഷം; യുഎഇയില്‍ നടന്ന ആക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി ..
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ; കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ന് മൂന്ന ..
