പയ്യോളി : മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി കോൺഗ്രസിലെ കെ.ദിൻഷയും വൈസ് പ്രസിഡൻ്റായി മുസ്ലിം ലീഗിലെ ഷഹബത്ത് ജൂനയും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ദിൻഷക്ക് 12 വോട്ടും എതിർ സ്ഥാനാർത്ഥി സി.പി.എമ്മിലെ സബീഷിന് 11 വോട്ടും ലഭിച്ചു. വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഷഹബത്ത് ജൂനക്ക് 12 വോട്ടും സി.പി.എമ്മിലെ ദീപക്ക് 10 വോട്ടും ലഭിച്ചു. സി.പി.എമ്മിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായി
