മണ്ഡല മകരവിളക്ക്‌ സർവ്വീസ്‌; കെഎസ്‌ആർടിസിക്ക്‌ ലഭിച്ചത്‌ നാല്‌ കോടിക്ക്‌ മുകളിൽ

news image
Jan 13, 2024, 12:26 pm GMT+0000 payyolionline.in
കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക്‌ കാലം കോട്ടയം കെഎസ്‌ആർടിസി ഡിപ്പോ പമ്പ സർവ്വീസ്‌ നടത്തി നേടിയത്‌ നാലു കോടിക്ക്‌ മുകളിൽ. 13 വരെയുള്ള ക ണക്കുകൾ അനുസരിച്ചാണ്‌ കെഎസ്‌ആർടിസിക്ക്‌ നാല്‌ കോടിക്ക്‌ മുക ളിൽ വരുമാനം ലഭിച്ചിരിക്കുന്നത്‌. ഇതിൽ ഡിസംബർ 28 മുതൽ ശബരിമലക്ക്‌ നട ത്തിയ മരകവിളക്ക്‌ സർവ്വീസിൽ നിന്ന്‌ മാത്രം ഒന്നേൽ മുക്കാൻ കോടിരൂപയാ ണ്‌ ലഭിച്ചത്‌. നവംബർ 16നാണ്‌ കോട്ടയം കെഎസ്‌ആർടിസി മണ്ഡലകാല സർവ്വീസ്‌ ആരംഭിച്ചത്‌.

തിങ്കളാഴ്‌ചയാണ്‌ മകരവിളക്ക്‌. ഞായറാഴ്‌ച നിലവിനേക്കാൾ കൂടുതൽ അയ്യ പ്പ ഭക്തർ എത്താൻ സാധ്യതയുള്ളതിനാൽ കൂടുതൽ സവ്വീസുകൾക്കായി വിവിധ ഡിപ്പോകളിൽ നിന്നും ബസുകൾ എത്തിച്ചു കഴിഞ്ഞു.നിലവിൽ അ മ്പത്‌ സർവ്വീസുകളാണ്‌ പമ്പക്ക്‌ നടത്തുന്നത്‌. ഞായറാഴ്‌ച 219 ബസുകൾ കൂടി അധികമായി പമ്പക്ക്‌ സർവ്വീസ്‌ നടത്തും. മൊത്തം 269 സർവീസുകളാ ണ്‌ മകരവിളക്ക്‌ സമയത്ത്‌ സർവ്വീസ്‌ നടത്തുക.

ഏരുമേലയിൽ നിന്നും പമ്പ ക്ക്‌ സർവ്വീസ്‌ ഉണ്ടാകും. എറണാകുളം അടക്കമുള്ള ഡിപ്പോകളിൽ നിന്നുമാ ണ്‌ ബസുകൾ എത്തിച്ചിട്ടുണ്ട്‌. ഒരു ദിവസം ശരാശരി 108 സർവ്വീസുകൾ വരെ ശബരിമലക്ക്‌ ഓടുന്നുണ്ട്‌. പമ്പയിൽ നിന്ന്‌ സംസ്ഥാനത്തെ വിവിധ ജില്ലകളി ലേക്ക്‌ ഗ്രൂപ്പ്‌ സർവ്വീസ്‌ നടത്തുന്നതിനും സൗകര്യം കെഎസ്‌ആർടിസി ഒരു ക്കിയിട്ടുണ്ട്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe