തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രണ്ടു മാസം വൈകി പുതുക്കിയ ഓറഞ്ച് ബുക്ക് പുറത്തിറക്കി. മണ്‍സൂണ്‍ തയാറെടുപ്പുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ ഓറഞ്ച് ബുക്കില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ ഭൂപടത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം തയാറാക്കി 2016 പതിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്ന ഭൂപടത്തിനു പകരം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഭൂപടമാണ് പുതിയ ഓറഞ്ച് ബുക്കില്‍ ചേര്‍ത്തിരിക്കുന്നത്. ഈ ഭൂപടം അടിസ്ഥാനമാക്കി ആയിരിക്കും ഉരുള്‍പൊട്ടല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. ഹൈ, മോഡറേറ്റ്, ലോ ഹസാര്‍ഡ് എന്നിങ്ങനെ മൂന്നു സോണുകളായാണ് ഈ ഭൂപടത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളെ തിരിച്ചിരിക്കുന്നത്. സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശം എന്ന പരാമര്‍ശം ഇനി ഈ മൂന്നു സോണുകളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്കു മാത്രമാകും ബാധകമാകുക.
ഈ പ്രദേശങ്ങളില്‍ ഉള്‍പ്പെട്ടതു കൊണ്ടു മാത്രം ഇവിടുത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, കെട്ടിടങ്ങളുടെ വിനിയോഗം എന്നിവ സ്ഥിരമായി തടയാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് അധികാരമുണ്ടാകില്ല. എന്നാല്‍ റെഡ്, ഓറഞ്ച് അലര്‍ട്ട് ഉള്ള ദിവസങ്ങളിലും അടുത്തുള്ള ദിവസങ്ങളിലും താല്‍ക്കാലികമായി തടയാനാകും.
പുതിയ നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കാനായി ചെക്ക്ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. 2018 മണ്‍സൂണ്‍ സമയത്ത് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ള സോണുകളില്‍ പുതിയ നിര്‍മാണത്തിന് അനുമതി നല്കാന് കഴിയില്ല. എല്ലാ മണ്‍സൂണ്‍ സമയത്തും ദുരന്തസാധ്യതാ പ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
- Home
- Latest News
- മണ്‍സൂണ്‍ തയാറെടുപ്പ്: 2 മാസം ‘ലേറ്റ്’ ആയി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പുതുക്കിയ ഓറഞ്ച് ബുക്ക്
മണ്‍സൂണ്‍ തയാറെടുപ്പ്: 2 മാസം ‘ലേറ്റ്’ ആയി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പുതുക്കിയ ഓറഞ്ച് ബുക്ക്
Share the news :
Aug 21, 2025, 1:25 am GMT+0000
payyolionline.in
ഇരിങ്ങത്ത് അയ്യപ്പൻ കണ്ടി മാധവി അമ്മ അന്തരിച്ചു
60 വയസ്സിന് മുകളിലുള്ള പട്ടികവർഗക്കാർക്ക് ഓണസമ്മാനമായി 1000 രൂപ നൽകും
Related storeis
ഞാൻ ബിജെപിയിൽ ചേരും’: രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി സിപിഎം മു...
Jan 10, 2026, 10:42 am GMT+0000
‘ഇടതു നിരീക്ഷകൻ പദവി രാജിവച്ചു; ശമ്പളവും ആനുകൂല്യങ്ങളും തിരിച...
Jan 10, 2026, 9:00 am GMT+0000
കൊയിലാണ്ടിയിൽ എക്സൈസ് റെയ്ഡ് : സ്കൂട്ടറിൽ കടത്തിയ 30 ലിറ്റർ ചാരായം...
Jan 10, 2026, 8:49 am GMT+0000
ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ...
Jan 10, 2026, 8:09 am GMT+0000
പന്തളത്ത് വൻ ഭക്തജന തിരക്ക്; തിരുവാഭരണങ്ങൾ കണ്ട് തൊഴാൻ ആയിരങ്ങൾ
Jan 10, 2026, 8:07 am GMT+0000
വയനാട് ജനവാസ മേഖലയിൽ കടുവയിറങ്ങിയതായി നാട്ടുകാർ
Jan 10, 2026, 6:44 am GMT+0000
More from this section
യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടത്തിൽ കണ്ണൂർ വിമാനത്താവളം; ക...
Jan 10, 2026, 5:59 am GMT+0000
പ്രവാസികൾക്ക് ആശ്വാസം, അഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമം; ‘...
Jan 10, 2026, 5:26 am GMT+0000
ബിജെപി പ്രചാരണങ്ങൾക്ക് തുടക്കമിടാൻ അമിത് ഷാ ഇന്ന് കേരളത്തിൽ
Jan 10, 2026, 5:22 am GMT+0000
ലോറിയുടെ ആക്സിൽ ഒടിഞ്ഞു; വടകര എടോടിയിൽ ഗതാഗതം തടസ്സപ്പെട്ടു
Jan 10, 2026, 5:16 am GMT+0000
പയ്യോളി സ്മാർട്ട് ഐ എൻ ടി യു സി മുൻസിപ്പൽ കൗൺസിലർമാരെ ആദരിച്ചു
Jan 10, 2026, 5:12 am GMT+0000
കൊയിലാണ്ടിയിൽ ചെള്ളുപനി സ്ഥിരീകരണം: ചികിത്സയിലിരിക്കെ സ്ത്രീ മരിച്ച...
Jan 10, 2026, 4:58 am GMT+0000
താമരശ്ശേരി ചുരം: മരങ്ങൾ നീക്കം രണ്ടുദിവസം നിർത്തി; തിങ്കളാഴ്ച പ്രവൃ...
Jan 10, 2026, 4:36 am GMT+0000
കോഴിക്കോട് പന്നിയങ്കരയിൽ ബൈക്ക് വർക്ക് ഷോപ്പ് ഉൾപ്പെടെ മൂന്ന് കടകളി...
Jan 10, 2026, 4:30 am GMT+0000
ഇനിയും പഠിക്കാത്ത ചതിക്കുഴികൾ! , ട്രേഡിംഗ് തട്ടിപ്പ് ; അത്തോളി , തോ...
Jan 10, 2026, 4:27 am GMT+0000
ഡിജിറ്റൽ അറസ്റ്റ്: കോഴിക്കോട് സ്വദേശിനിയിൽ നിന്ന് 36 ലക്ഷം രൂപ തട്ട...
Jan 10, 2026, 3:33 am GMT+0000
ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേള നാളെ സമാപിക്കും
Jan 10, 2026, 3:22 am GMT+0000
മുഖ്യമന്ത്രിയുടെ പേരിൽ ക്വിസ് മത്സരം; അഞ്ചുലക്ഷം രൂപവരെ സമ്മാനം
Jan 10, 2026, 3:20 am GMT+0000
വടകരക്കാർക്ക് ആഹ്ലാദം; 3 ട്രെയിനുകൾക്ക് കൂടി സ്റ്റോപ് അനുവദിച്ചു
Jan 10, 2026, 3:11 am GMT+0000
മണിയൂർ സ്വദേശി ഹൃദയാഘാതം മൂലം റാസൽഖൈമയിൽ അന്തരിച്ചു
Jan 10, 2026, 3:10 am GMT+0000
ലഹരിമാഫിയാ ബന്ധം: കാലടി പോലീസ് സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്പെൻഷൻ
Jan 9, 2026, 5:21 pm GMT+0000
