തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രണ്ടു മാസം വൈകി പുതുക്കിയ ഓറഞ്ച് ബുക്ക് പുറത്തിറക്കി. മണ്‍സൂണ്‍ തയാറെടുപ്പുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ ഓറഞ്ച് ബുക്കില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ ഭൂപടത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം തയാറാക്കി 2016 പതിപ്പില്‍ ഉള്‍പ്പെടുത്തിയിരുന്ന ഭൂപടത്തിനു പകരം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഭൂപടമാണ് പുതിയ ഓറഞ്ച് ബുക്കില്‍ ചേര്‍ത്തിരിക്കുന്നത്. ഈ ഭൂപടം അടിസ്ഥാനമാക്കി ആയിരിക്കും ഉരുള്‍പൊട്ടല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. ഹൈ, മോഡറേറ്റ്, ലോ ഹസാര്‍ഡ് എന്നിങ്ങനെ മൂന്നു സോണുകളായാണ് ഈ ഭൂപടത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളെ തിരിച്ചിരിക്കുന്നത്. സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശം എന്ന പരാമര്‍ശം ഇനി ഈ മൂന്നു സോണുകളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ക്കു മാത്രമാകും ബാധകമാകുക.
ഈ പ്രദേശങ്ങളില്‍ ഉള്‍പ്പെട്ടതു കൊണ്ടു മാത്രം ഇവിടുത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, കെട്ടിടങ്ങളുടെ വിനിയോഗം എന്നിവ സ്ഥിരമായി തടയാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് അധികാരമുണ്ടാകില്ല. എന്നാല്‍ റെഡ്, ഓറഞ്ച് അലര്‍ട്ട് ഉള്ള ദിവസങ്ങളിലും അടുത്തുള്ള ദിവസങ്ങളിലും താല്‍ക്കാലികമായി തടയാനാകും.
പുതിയ നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കാനായി ചെക്ക്ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. 2018 മണ്‍സൂണ്‍ സമയത്ത് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ള സോണുകളില്‍ പുതിയ നിര്‍മാണത്തിന് അനുമതി നല്കാന് കഴിയില്ല. എല്ലാ മണ്‍സൂണ്‍ സമയത്തും ദുരന്തസാധ്യതാ പ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
- Home
- Latest News
- മണ്‍സൂണ്‍ തയാറെടുപ്പ്: 2 മാസം ‘ലേറ്റ്’ ആയി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പുതുക്കിയ ഓറഞ്ച് ബുക്ക്
മണ്‍സൂണ്‍ തയാറെടുപ്പ്: 2 മാസം ‘ലേറ്റ്’ ആയി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പുതുക്കിയ ഓറഞ്ച് ബുക്ക്
Share the news :
Aug 21, 2025, 1:25 am GMT+0000
payyolionline.in
ഇരിങ്ങത്ത് അയ്യപ്പൻ കണ്ടി മാധവി അമ്മ അന്തരിച്ചു
60 വയസ്സിന് മുകളിലുള്ള പട്ടികവർഗക്കാർക്ക് ഓണസമ്മാനമായി 1000 രൂപ നൽകും
Related storeis
ഉരുൾ വിഴുങ്ങിയ മേപ്പാടിയിൽ ഭരണം നിലനിർത്തി യുഡിഎഫ്; ദുരന്ത മേഖലയിലെ...
Dec 13, 2025, 11:21 am GMT+0000
‘നന്ദി തിരുവനന്തപുരം’, കേരള രാഷ്ട്രീയത്തിലെ നിർണായക നിമ...
Dec 13, 2025, 10:53 am GMT+0000
ശബരിമല വാര്‍ഡിൽ ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്ടമായി; ടോസിലൂടെ എൽഡി...
Dec 13, 2025, 9:30 am GMT+0000
പത്തനംതിട്ട മുനിസിപ്പാലിറ്റി തൂത്തുവാരുമെന്ന് പന്തയം, തോറ്റതോടെ മീശ...
Dec 13, 2025, 9:13 am GMT+0000
`ജനം പ്രബുദ്ധരാണ്, എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കും...
Dec 13, 2025, 9:09 am GMT+0000
‘ജനങ്ങളെ പറ്റിക്കാൻ പിണറായി ശ്രമിച്ചു, ജനങ്ങൾ നല്ല വൃത്തിയായി...
Dec 13, 2025, 8:47 am GMT+0000
More from this section
തദ്ദേശ തിരഞ്ഞെടുപ്പിൽ തിക്കോടിയില്‍ യുഡിഎഫ് തരംഗം; യുഡിഎഫ് 12, എല്‍...
Dec 13, 2025, 7:51 am GMT+0000
എൽ.ഡി.എഫിനെ നിഷ്പ്രഭരാക്കി യു.ഡി.എഫ് തേരോട്ടം ; തുറയൂരില്‍ യുഡി ...
Dec 13, 2025, 7:45 am GMT+0000
വടകര ഉയരപ്പാതയിൽനിന്ന് ഇരുമ്പ് വടി തെറിച്ചു വീണ് കാറിന്റെ മുൻ ഭാഗം ...
Dec 13, 2025, 7:22 am GMT+0000
ഒഞ്ചിയത്ത് നാലാം തവണയും ആർഎംപി
Dec 13, 2025, 7:19 am GMT+0000
തെരഞ്ഞെടുപ്പ്; വാണിമേലിൽ നൂറോളംപേർക്കെതിരെ കേസ്
Dec 13, 2025, 7:10 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പിൽ പയ്യോളിയില്‍ യു.ഡി.എഫിന് മികച്ച വിജയം
Dec 13, 2025, 7:03 am GMT+0000
തിരഞ്ഞെടുപ്പ് ഫലം : പയ്യോളി നഗരസഭയിൽ യു ഡി എഫ് -22 , എല്‍ ഡി എഫ് &...
Dec 13, 2025, 6:23 am GMT+0000
പയ്യോളി നഗരസഭയിൽ യു.ഡി.എഫ് ഭരണം ഉറപ്പിച്ചു. : 22 സീറ്റുകൾ യു.ഡി.എ...
Dec 13, 2025, 6:11 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ് : www.payyolionline.in -LIVE UPDATES – വിജയഫല...
Dec 13, 2025, 4:45 am GMT+0000
പയ്യോളി നഗരസഭ : പുറത്തുവന്ന ഒമ്പത് ഫലങ്ങളിൽ ആറും യുഡിഎഫിന്
Dec 13, 2025, 4:05 am GMT+0000
തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ അറിയാം: www.payyolionline.in -LIVE UP...
Dec 13, 2025, 3:49 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ് -പയ്യോളി ടൗൺ ഡിവിഷൻ സിപി ഫാത്തിമ വിജയിച്ചു
Dec 13, 2025, 3:32 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: www.payyolionline.in -LIVE UPDATES പയ്യോളിയിൽ...
Dec 13, 2025, 3:11 am GMT+0000
കോർപ്പറേഷനുകളിൽ എൽഡിഎഫ് ലീഡ്
Dec 13, 2025, 2:56 am GMT+0000
വോട്ടെണ്ണൽ തുടങ്ങി, എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ; തിരുവനന്തപുരം കോർ...
Dec 13, 2025, 2:47 am GMT+0000
