മനുഷ്യർക്കിടയിൽ കലഹങ്ങൾ ഉണ്ടാകുന്നത് മതവിരുദ്ധം : ഡോ. ഹുസൈൻ മടവൂർ

news image
Nov 29, 2026, 3:43 am GMT+0000 payyolionline.in

പയ്യോളി: മനുഷ്യർക്കിടയിലുള്ള വൈവിധ്യങ്ങൾ അംഗീകരിച്ചും പരസ്പര ബഹുമാനവും സ്നേഹവും കാത്ത് സൂക്ഷിച്ചും കൊണ്ടാണ് ജീവിക്കേണ്ടതെന്നും മതം നൽകുന്നത് സമാധാനവും സുരക്ഷിതത്വവുമാണെന്നും കലഹങ്ങൾ മതവിരുദ്ധമാണെന്നും കെ എൻ എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ പ്രസ്താവിച്ചു.

മതം മിതത്വം സുരക്ഷിതത്വം എന്ന കാമ്പയിന്റെ കോഴിക്കോട് നോർത്ത് ജില്ലാ തല ഉദ്ഘാടനം പയ്യോളിയിൽ നിർവ്വഹിക്കുകയായിരുന്നു യിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് സി കെ പോക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി എ അസ്ഗറലി ,ഡോ. മുസ്തഫ തൻവീർ, അബ്ദുൽ ജലീൽ മാമങ്കര, എന്നിവർ വിഷയാവതരണം നടത്തി. ജില്ലാ സെക്രട്ടറി എൻ കെ എം സക്കരിയ്യ, വി പി അബ്ദുസ്സലാം മാസ്റ്റർ, മഠത്തിൽ അബ്ദുറഹ്മാൻ, നൗഷാദ് കരുവണ്ണൂർ, എ വി അബ്ദുല്ല, ടി പി മൊയ്തു, വമ്പൻ അബ്ദുറഹ്മാൻ, കെ വി ഹംസ, ഫാറൂഖ് അഹമദ്, അസ്ലം കിഴൂർ എന്നിവർ സംസാരിച്ചു. പരിപാടി ശ്രവിക്കാൻ നൂറുക്കണക്കിന് സ്ത്രീകളടക്കം പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe