മതസൗഹാർദ്ദത്തിന്റെ മാതൃകയായി നന്തിയിലെ വ്യാപാരി; 600 കുടുംബങ്ങൾക്ക് റമസാൻ കിറ്റ് നൽകി

news image
Mar 4, 2026, 2:26 pm GMT+0000 payyolionline.in

നന്തിബസാർ: പരിശുദ്ധ റമസാൻ മാസത്തിൽ മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയുമായി നന്തിയിലെ പ്രമുഖ വ്യാപാരി രാജൻ വടക്കയിൽ. നന്തിയിലെ വടക്കയിൽ വെജിറ്റബിൾസ് ഉടമയായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ അറുന്നൂറോളം കുടുംബങ്ങൾക്കാണ് റമസാൻ കിറ്റുകൾ വിതരണം ചെയ്തത്.
ചടങ്ങിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. മുഹമ്മദലി നിർവ്വഹിച്ചു. ചടങ്ങിൽ രാജൻ വടക്കയിൽ അധ്യക്ഷത വഹിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe