മതാടിസ്ഥാനത്തിൽ വിവരശേഖരണം നടത്താൻ നിർദേശം; ഉന്നത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്

news image
Apr 24, 2025, 11:21 am GMT+0000 payyolionline.in

തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വിവരശേഖരണം നടത്താൻ നിർദേശം നല്‍കിയ ഉന്നത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് മനോജ് പി കെ, ജൂനിയർ സൂപ്രണ്ട് അപ്സര എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗീതാകുമാരി, അവധിയിലായിരുന്ന അരിക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയർ സൂപ്രണ്ട് ഷാഹിന.എ.കെ. എന്നിവർക്കും സസ്പെൻഷനുണ്ട്. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.

2024 നവംബർ 23 ന് കോഴിക്കോട് സ്വദേശി അബ്ദുൽ കലാം.കെ എന്ന വ്യക്തി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഒരു കത്ത് നൽകിയിരുന്നു. “സർക്കാർ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ക്രിസ്തുമത വിശ്വാസികളായ ജീവനക്കാർ ഇൻകം ടാക്സ് നിയമങ്ങൾ, രാജ്യത്തെ നിലവിലുള്ള മറ്റ് സർക്കാർ നിയമങ്ങളും, സർക്കാർ ചട്ടങ്ങളും കാറ്റിൽ പറത്തി ഒരു രൂപ പോലും സർക്കാരിലേക്ക്, ഇൻകം ടാക്‌സ് ഡിപ്പാർട്ട്മെന്റിലേക്ക് ഇൻകം ടാക്സ് അടയ്ക്കാതെ മുങ്ങി നടക്കുന്നു’’ എന്ന തരത്തിലുള്ള പരാതിയാണ് കത്തിൽ പരാമർശിച്ചിരുന്നത്. പ്രസ്തുത പരാതിയിന്മേൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് 2025 ഫെബ്രുവരി 13 ന് ഒരു നിർദ്ദേശം നൽകിയിരുന്നു. 2024 നവംബർ 23 ന് കോഴിക്കോട് സ്വദേശി അബ്ദുൽ കലാം.കെ എന്ന വ്യക്തി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഒരു കത്ത് നൽകിയിരുന്നു. “സർക്കാർ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ക്രിസ്തുമത വിശ്വാസികളായ ജീവനക്കാർ ഇൻകം ടാക്സ് നിയമങ്ങൾ, രാജ്യത്തെ നിലവിലുള്ള മറ്റ് സർക്കാർ നിയമങ്ങളും, സർക്കാർ ചട്ടങ്ങളും കാറ്റിൽ പറത്തി ഒരു രൂപ പോലും സർക്കാരിലേക്ക്, ഇൻകം ടാക്‌സ് ഡിപ്പാർട്ട്മെന്റിലേക്ക് ഇൻകം ടാക്സ് അടയ്ക്കാതെ മുങ്ങി നടക്കുന്നു’’ എന്ന തരത്തിലുള്ള പരാതിയാണ് കത്തിൽ പരാമർശിച്ചിരുന്നത്. പ്രസ്തുത പരാതിയിന്മേൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് 2025 ഫെബ്രുവരി 13 ന് ഒരു നിർദ്ദേശം നൽകിയിരുന്നു.

ഈ നിർദ്ദേശത്തിന് പിന്നാലെ 2025 ഫെബ്രുവരി മാസം 20 ന്  മേൽപ്പടി പരാതിയിന്മേൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും തുടർ നിർദ്ദേശം ലഭിക്കുന്നതു വരെ ഈ വിഷയത്തിൽ തുടർ നടപടി സ്വീകരിക്കേണ്ടതില്ല എന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് രണ്ടാമതൊരു നിർദ്ദേശവും നൽകുകയുണ്ടായി. എന്നാൽ 2025 ഫെബ്രുവരി 13 ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് അയച്ച ആദ്യ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ടാക്കി 5 ദിവസത്തിനുള്ളിൽ നൽകണമെന്ന് നിർദ്ദേശിച്ച് 2025 മാർച്ച് 4 ന്, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ  അധിക ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദ്ദേശം നൽകുകയുണ്ടായി. ഇതിന് പിന്നാലെ 2025 ഏപ്രിൽ 22 ന് മലപ്പുറം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും  2025 ഏപ്രിൽ 20 ന് ഡി.ഡി. ഓഫീസിൽ നിന്നും ലഭിച്ച നിർദ്ദേശം എന്ന സൂചന ചൂണ്ടിക്കാട്ടി “ക്രിസ്തുമത വിശ്വാസികളായ – ആദായ നികുതി അടയ്ക്കാത്ത ജീവനക്കാർ ഉണ്ടെങ്കിൽ റിപ്പോർട്ടാക്കി 2 ദിവസത്തിനുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്’’ എന്ന നിർദ്ദേശം നൽകുകയുണ്ടായി. ഈ വിഷയങ്ങൾ ഒക്കെ തന്നെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുകയും പരിശോധിക്കുകയും ചെയ്തു.

ഇതിന്‍റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ നിന്നും 2025 ഫെബ്രുവരി 13 ന് ഇറക്കിയിട്ടുള്ള നിർദ്ദേശം റദ്ദ് ചെയ്യാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. 2025 ഫെബ്രുവരി 13 ന്  നിർദ്ദേശം ഇറക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് മനോജ്.പി.കെ, ജൂനിയർ സൂപ്രണ്ട് അപ്സര എന്നിവരെയും മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗീതാകുമാരിയെയും അവധിയിലായിരുന്ന അരിക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയർ സൂപ്രണ്ട് ഷാഹിന.എ.കെ. എന്നിവരെയും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. സമൂഹത്തിൽ മതസ്പർദ്ദ വളർത്തുന്ന രീതിയിൽ ഒരു പരാതിയുമായി മുന്നോട്ട് വന്ന അബ്ദുൽ കലാം.കെ. യ്ക്ക് എതിരെ ഡി.ജി.പിയ്ക്ക് പരാതി നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe