മത്സ്യകൃഷി തടസപ്പെടുത്തിയെന്ന കർഷകരുടെ പരാതി; മലപ്പുറം മുന്നിയൂർ ഗ്രാമപഞ്ചായത്ത് നഷ്ടപരിഹാരമായി നൽകേണ്ടത് രണ്ട് ലക്ഷം

news image
Jan 27, 2024, 4:27 pm GMT+0000 payyolionline.in

മലപ്പുറം: മത്സ്യകൃഷി തടസപ്പെടുത്തിയെന്ന പരാതിയില്‍ കര്‍ഷകര്‍ക്ക് മലപ്പുറം ജില്ലയിലെ മുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്റെ വിധി. വെളിമുക്ക് ചാലി ഉള്‍നാടന്‍ മത്സ്യ കര്‍ഷക സംഘം നല്‍കിയ പരാതിയിലാണ് വിധി.

സംഭവം ഇങ്ങനെ: ”രണ്ട് വര്‍ഷത്തേക്ക് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ മത്സ്യകൃഷി നടത്തുന്നതിന് 2018 സെപ്തംബര്‍ 25ന് ഭരണസമിതി അനുമതി നല്‍കുകയും 4,000 രൂപ പരാതിക്കാരായ സഹകരണ സംഘത്തില്‍ നിന്നും ലൈസന്‍സ് ഫീ കൈപ്പറ്റുകയും ചെയ്തിരുന്നു. പഞ്ചായത്തിന്റെ അനുമതി ലഭിച്ചതിനാല്‍ മത്സ്യ വകുപ്പിനെ സമീപിച്ച് സര്‍ക്കാര്‍ സഹായവും ഉറപ്പുവരുത്തി. സഹകരണ സംഘം ആറ് ലക്ഷം രൂപ ചെലവഴിച്ച് മൂന്നു മാസത്തിനകം മത്സ്യ കൃഷിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ പരിസരവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മത്സ്യ കൃഷി നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്ത് ഉത്തരവിട്ടു. തുടര്‍ന്ന് പരാതികളില്‍ യഥാസമയം അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് തയ്യാറായില്ല. മത്സ്യ വകുപ്പില്‍ നിന്നും സഹായമായി അനുവദിച്ച 1,31,320 രൂപയും പാഴായി. മത്സ്യവകുപ്പ് പരിശോധിച്ച് അനുയോജ്യമായ സ്ഥലമെന്ന് കണ്ടെത്തിയ സ്ഥലത്ത് പഞ്ചായത്തിന്റെ അനുമതിയോടെ ആരംഭിച്ച സംരംഭം അന്യായമായി തടസപ്പെടുത്തിയതിനാല്‍ നഷ്ടപരിഹാരവും മുടക്കുമുതലും തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മത്സ്യ കര്‍ഷകര്‍ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.”

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe