മദ്യനയകേസ്; ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

news image
Nov 2, 2023, 8:31 am GMT+0000 payyolionline.in

ദില്ലി : മദ്യനയകേസിൽ ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇഡിയുടെ നോട്ടീസ് രാഷ്ട്രീയ പ്രേരിതമെന്ന് ചൂണ്ടിക്കാട്ടി കെജ്രിവാൾ മറുപടി നല്കി. കേസിൽ കെജ്രിവാളിന് ഇഡി വീണ്ടും നോട്ടീസ് നൽകും. അറസ്റ്റ് ചെയ്യാൻ ഇഡി ഒരുങ്ങുന്നുവെന്ന അഭ്യൂഹത്തിനിടെയാണ് ഹാജരാകാനില്ലെന്ന് കാട്ടി കെജ്രിവാൾ കത്ത്. 

രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചാണ് ഇഡി കെജ്രിവാളിന് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസങ്ങളിൽ മൗനം പാലിച്ച കെജ്രിവാൾ ഇന്നു രാവിലെ ഇഡി നോട്ടീസിന് മറുപടി അയച്ചു. ഇഡി നോട്ടീസ് രാഷ്ട്രീയ പ്രരിതമാണ്. ബിജെപി നിർദ്ദേശപ്രകാരമാണ് അന്വേഷണ ഏജൻസി പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ വിലക്കാനാണ് നോട്ടീസ് എന്നും അരവിന്ദ് കെജ്രിവാൾ മറുപടി കത്തിൽ ആരോപിച്ചു. പതിനൊന്നു മണിയോടെ യുപിയിലും മധ്യപ്രദേശിലും മുൻ നിശ്ചയിച്ച പരിപാടികൾക്കായി കെജ്രിവാൾ ദില്ലിയിൽ നിന്ന് പോയി. ഇൻഡ്യ സഖ്യത്തിലെ നേതാക്കൾക്കെതിരെയുള്ള നീക്കത്തിൻറെ ഭാഗമാണ് ഇഡി നടപടിയെന്ന് എഎപി കുറ്റപ്പെടുത്തി.

ഇഡി നടപടി തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ബിജെപി തിരിച്ചടിച്ചു. സുപ്രീംകോടതി മനീഷ് സിസോദിയയുടെ ജാമ്യഹർജി നല്കി കൊണ്ട് പറഞ്ഞ കാര്യങ്ങൾ കെജ്രിവാൾ അംഗീകരിക്കുന്നുണ്ടോ എന്നും ബിജെപി ചോജിച്ചു. കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതിനെതിരെ പാർട്ടി പ്രതിഷേധം നിശ്ചയിച്ച പശ്ചാത്തലത്തിൽ ദില്ലിയിൽ സുരക്ഷ കൂട്ടിയിരുന്നു. കെജ്രിവാളിന് പുതിയ നോട്ടീസ് ഉടൻ നല്കും എന്നാണ് ഇഡി വൃത്തങ്ങൾ നല്കുന്ന സൂചന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe