മദ്യപിച്ച് അതിക്രമം, പതിനാറുകാരനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചു; തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ

news image
Sep 16, 2026, 6:57 am GMT+0000 payyolionline.in

കോഴിക്കോട്: സുഹൃത്തുമായി മദ്യപിച്ച് വഴക്കിടുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന വിദ്യാർത്ഥിയെ കല്ല് കൊണ്ടെറിഞ്ഞ് പരിക്കേൽപ്പിച്ച തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. രാജു(44) വിനെയാണ് ടൗൺ പോലീസ് പിടികൂടിയത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവമുണ്ടായത്. കോഴിക്കോട് എസ്.ബി.ഐ ജംഗ്ഷന് സമീപത്തുവെച്ച് സുഹൃത്തായ മറ്റൊരു തമിഴ്‌നാട് സ്വദേശിയോടൊപ്പം മദ്യപിച്ച രാജു പിന്നീട് ഇയാളുമായി അടിപിടിയുണ്ടാക്കുകയായിരുന്നു. ഇവർ തമ്മിലുള്ള സംഘർഷം നോക്കി നിന്ന കുട്ടിയെയാണ് രാജു ആക്രമിച്ചത്.

പൊറ്റമ്മൽ സ്വദേശിയായ വിദ്യാർത്ഥിക്ക് നേരെ ഇയാൾ കല്ലെടുത്ത് എറിഞ്ഞു. കൺപുരികത്തിന് താഴെ മുറിവേറ്റ കുട്ടി തന്നെയാണ് പോലീസിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത ശേഷം സബ്ബ് ഇൻസ്‌പെക്ടർ വിഷ്ണു, എ.എസ്.ഐ സജീവൻ, സിവിൽ പോലീസ് ഓഫീസർമാരായ പ്രസാദ്, ലിജീഷ്, ഷിജു എന്നിവർ ചേർന്ന് മാനാഞ്ചിറ പരിസരത്ത് വെച്ചാണ് രാജുവിനെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻറ് ചെയ്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe