മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

news image
Jul 29, 2023, 8:18 am GMT+0000 payyolionline.in

കോഴിക്കോട്∙ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ (എ.വാസു) മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാവോയിസ്റ്റ് പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ടു മെഡിക്കൽ കോളജ് മോർച്ചറിക്കു മുൻപിൽ സംഘം ചേർന്നതിനും മാർഗതടസം സൃഷ്ടിച്ചതിനും മെഡിക്കൽ കോളജ് പൊലീസ് എടുത്ത കേസിലാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് എൽപി വാറണ്ട് നിലവിലുണ്ടായിരുന്നു. പിഴ അടയ്ക്കില്ലെന്നും കോടതിയിൽ കേസ് സ്വന്തമായി വാദിക്കുമെന്നും ഗ്രോ വാസു പൊലീസിനോടു പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe