മന്ത്രവാദത്തിന് വിധേയമാകാൻ തയ്യാറാകാത്തതിന് ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് മീന്‍കറി ഒഴിച്ചു. കൊല്ലം ചടയമംഗലത്താണ് സംഭവം. വെയ്ക്കല്‍ സ്വദേശി റെജീല ഗഫൂറിന്റെ മുഖത്താണ് ഭര്‍ത്താവ് സജീര്‍ മീന്‍കറി ഒഴിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
മുഖത്ത് പൊള്ളലേറ്റ റെജീലയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
