മലപ്പുറം പറവണ്ണയിൽ വൻ തീപിടുത്തം വീടും മദ്രസയും കത്തി നശിച്ചു

news image
Feb 10, 2026, 2:31 pm GMT+0000 payyolionline.in

മലപ്പുറം: പറവണ്ണ മുത്തങ്ങാടിയിൽ തീപിടുത്തത്തിൽ വീടും മദ്രസയും പൂർണമായും കത്തി നശിച്ചു. ഇന്ന ഉച്ചക്ക് രണ്ടുമണിക്ക് ശേഷമാണ് സംഭവം നടന്നത്.

കളരിക്കൽ പാത്തുമോളുടെ വീടും തൊട്ടടുത്തുള്ള സിറാജുൽ ഉലൂം മദ്രസയുമാണ് കത്തി നശിച്ചത്. വീടും മദ്രസയും ഓലമേഞ്ഞതായിരുന്നു.

തിരൂരിൽ നിന്നും താനൂരിൽ നിന്നും വന്ന ഫയർഫോഴ്സ് യൂണിറ്റുകളാണ് തീ അണച്ചത്. പോലീസ് തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചു വരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe