മലപ്പുറത്ത് നടുറോഡിൽ സ്വകാര്യ ബസ്സുകൾ തമ്മിലുള്ള പക; ഡ്രൈവർക്കെതിരെ കേസ്

news image
Sep 21, 2025, 9:27 am GMT+0000 payyolionline.in

മലപ്പുറം : സ്വകാര്യ ബസ്സിലെ ജീവനക്കാർ തമ്മിലുള്ള പകയിൽ ഒരു ബസ് മറ്റൊരു ബസ്സിനെ ബോധപൂർവ്വം ഇടിച്ചു. ബസ്സിലെ യാത്രക്കാരിയ്ക്ക് ഗുരുതര പരുക്കേറ്റു. മലപ്പുറം തിരുവാലിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. നരഹത്യാശ്രമത്തിന് കേസെടുത്ത് ഡ്രൈവർ ഫൈസലിനെ എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തുയാത്രക്കാരുടെ ജീവൻവെച്ച് പന്താടലാണ് മലപ്പുറം തിരുവാലിയിൽ സ്വകാര്യ ബസ്സ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. മാൻ കോ ബ്രദേഴ്സ് എന്ന ബസ്സും വണ്ടൂർ റൂട്ടിൽ സമാന സമയത്ത് ഓടുന്ന മറ്റൊരു സ്വകാര്യ ബസ്സും തമ്മിൽ സമയത്തെ ചൊല്ലി വാക്കു തർക്കം ഉണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് തിരുവാലിയിൽ വച്ച് ബോധപൂർവ്വം മാൻ കോ ബ്രദേഴ്സ് എന്ന ബസ്സിലെ ഡ്രൈവർ സ്വകാര്യ ബസ്സിനെ ഇടിക്കുകയായിരുന്നു.

 

ഇടിയുടെ ആഘാതത്തിൽ ഫാത്തിമ എന്ന യാത്രക്കാരിയ്ക്ക് തലയ്ക്ക് ഗുരുതര പരുക്കേറ്റു. ഇവർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് . അപകടമുണ്ടാക്കിയ ഡ്രൈവർ ചോക്കോട് സ്വദേശി ഫൈസലിനെ എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകരമായ നരഹത്യാശ്രമം എന്ന വകുപ്പിനാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe