കോഴിക്കോട് അപ്പാര്‍ട്മെന്റില്‍ റെയ്ഡ്; സെക്സ് റാക്കറ്റ് പിടിയില്‍ …

news image
Jun 6, 2025, 1:40 pm GMT+0000 payyolionline.in

കോഴിക്കോട്: മലാപറമ്പിൽ പെൺവാണിഭസംഘം പിടിയിൽ. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരുമാണ് പിടിയിലായത്. ഇയ്യപ്പാടി റോഡിലെ അപ്പാർട്‌മെന്റിൽ നടത്തിയ പരിശോധനയിലാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്.

ഏറെനാളായി ഈ സംഘം അപ്പാർട്‌മെന്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട് എന്നാണ് വിവരം. അതേസമയം സംഘത്തെക്കുറിച്ച് അറിയില്ല എന്നാണ് കെട്ടിട ഉടമ പറയുന്നത്. നേരത്തെ മറ്റൊരാൾക്ക് വാടകക്ക് കൊടുത്ത വീടാണ്. ആ വ്യക്തിയുടെ ഭാര്യയാണ് ഇപ്പോൾ കെട്ടിടം വാടകക്ക് കൊടുക്കുന്നത് എന്നും ഉടമ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe