മാധ്യമ പ്രവർത്തകൻ കെ എം ബഷീറിൻ്റെ മരണം: വിചാരണ ഏപ്രിൽ 16 ന് ആരംഭിക്കും

news image
Feb 21, 2026, 4:12 am GMT+0000 payyolionline.in

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൻ്റെ കേസിന്റെ വിചാരണ ഏപ്രിൽ 16 മുതൽ മെയ് 22 വരെ നടക്കും. 100 സാക്ഷികൾ ഉള്ള കേസിലെ 95 സാക്ഷികളെയാണ് വിസ്തരിക്കുക. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ രണ്ടാം ഘട്ടത്തിലാണ് വിസ്തരിക്കുക. രണ്ട് മുതൽ ആറ് വരെയുള്ള സാക്ഷികളാണ് സംഭവം കണ്ടു എന്ന് പൊലീസ് പറയുന്നത്.

ഇന്ത്യൻ ശിക്ഷ നിയമത്തിലെ 279, 201, 304, കോടതി മോട്ടോർ വകുപ്പ് നിയമം 184 എന്ന് വകുപ്പ് പ്രകാരമുള്ള വകുപ്പ് അനുസരിച്ചാണ് വിചാരണ പരിഗണിക്കുക. വിചാരണയ്ക്ക് മുൻപ് പ്രതിക്ക് നൽകേണ്ട കോപ്പികൾ നൽകിയോ എന്ന കാര്യത്തിൽ ഇന്ന് പ്രോസിക്യൂഷൻ വ്യക്തത വരുത്തും.

 

കഴിഞ്ഞതവണ കേസിൽ കോടതി കുറ്റപത്രം വായിച്ചിരുന്നു ശ്രീരാം നേരിട്ട് കഴിഞ്ഞ തവണ കോടതിയിൽ ഹാജരായിരുന്നു പ്രതി കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു ഇതേ തുടർന്നാണ് വിചാരണ നടപടികൾ ആരംഭിക്കുവാൻ കോടതി തീരുമാനിച്ചിരുന്നത്. 2019 ആഗസ്റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു മാധ്യമ കെ എം ബഷീർ കൊല്ലപ്പെടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe