അയനിക്കാട്: അയനിക്കാട് അയ്യപ്പൻകാവ് യു.പി. സ്കൂളിൽ സംഘടിപ്പിച്ച “മാനം മഹാത്ഭുതം” ദ്വിദിന വാനനിരീക്ഷണ ക്യാമ്പ് സമാപിച്ചു. 6, 7, 8, 9 ക്ലാസുകളിൽ നിന്നായി 65 വിദ്യാർഥികളാണ് രണ്ടുദിവസത്തെ ക്യാമ്പിൽ പൂർണമായി പങ്കെടുത്തത്. പാഠപുസ്തക അറിവുകൾക്കപ്പുറം ആകാശ വിസ്മയങ്ങളും പ്രപഞ്ചസത്യങ്ങളും നേരിട്ടു കണ്ടും അനുഭവിച്ചും മനസ്സിലാക്കാൻ ക്യാമ്പ് സഹായകമായതായി വിദ്യാർഥികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.പ്രൊഫ. കെ. പാപ്പൂട്ടി, സുധീർ ആലങ്കോട്, മുക്കം നാസർ, സുരേന്ദ്രൻ ചെത്തുകടവ്, സുരേഷ് ബാബു മോന്താൽ എന്നിവരാണ് ക്യാമ്പിലെ സഷനുകൾക്ക് നേതൃത്വം നൽകിയത്. രണ്ടാം ദിവസം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണൻ, നിർവാഹക സമിതി അംഗം ശശിധരൻ മണിയൂർ എന്നിവർ കുട്ടികളുമായി സംവദിച്ചു.സമാപന പരിപാടിയിൽ സംഘാടക സമിതി ചെയർമാൻ കെ.കെ. രാജൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ സുരേഷ് മാസ്റ്റർ എം.സി. സ്വാഗതം ആശംസിച്ചു.
‘മാനം മഹാത്ഭുതം’ വാന നിരീക്ഷണ ക്യാമ്പ് സമാപിച്ചു; പ്രപഞ്ചവിസ്മയങ്ങൾ അടുത്തറിഞ്ഞ് വിദ്യാർഥികൾ
Nov 2, 2026, 11:25 am GMT+0000
payyolionline.in
‘ചിലത് ഒഴിവാക്കുന്നതിന്റെ പേരാണ് അഴിമതി’; പരീക്ഷാക്രമക്കേടിൽ പിഎസ്സിക്കെതിരെ ..
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ പ്രശാന്ത് പുതിയ കെഎസ്ഇബി ചെയർമാൻ
