മാവൂരിൽ 15-കാരന് നേരെ ലൈംഗികാതിക്രമം; 63-കാരൻ പിടിയിൽ

news image
Mar 28, 2026, 7:07 am GMT+0000 payyolionline.in

മാവൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മാവൂർ കായലം സ്വദേശി കണ്ടിയിൽ വീട്ടിൽ രാഘവൻ (63) അറസ്റ്റിലായി. മോഷണക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും മദ്യം നൽകിയും 15-കാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. മാർച്ച് 21-നാണ് സംഭവം നടന്നത്.

ഉത്സവപ്പറമ്പിൽ വെച്ച് വിദ്യാർത്ഥിയെ പരിചയപ്പെട്ട പ്രതി തന്ത്രപൂർവ്വം കുട്ടിയെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവിടെ വെച്ച് മോഷണക്കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ പരാതിയെത്തുടർന്ന് മാവൂർ പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രമേഷ്, എസ്‌സിപിഒമാരായ പ്രമോദ്, പ്രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe