മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ റമദാൻ ഒ​ന്ന് വ്യാഴാഴ്ച

news image
Feb 17, 2026, 2:28 pm GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്/ തിരുവനന്തപുരം: മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ റമദാൻ ഒ​ന്ന് വ്യാഴാഴ്ചയായിരിക്കും. ശ​അ്ബാ​ൻ 30 ബു​ധ​നാ​ഴ്ച പൂ​ർ​ത്തി​യാ​ക്കി വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് വിവിധ ഖാദിമാർ മാധ്യമങ്ങളെ അറിയിച്ചു. കേരളത്തിൽ ഒരിടത്തും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് ഖാദിമാരുടെ സംയുക്ത തീരുമാനം. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ സംസ്ഥാനത്ത് വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം പള്ളി ചീഫ് ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ ഇബ്റാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി എന്നിവർ അറിയിച്ചു. വ്യാ​ഴാ​ഴ്ച റ​മ​ദാ​ൻ ഒ​ന്നാ​യി​രി​ക്കു​മെ​ന്ന് കേ​ര​ള ഹി​ലാ​ൽ ക​മ്മി​റ്റി കോഴിക്കോട്: ഫെ​ബ്രു​വ​രി 18 ബു​ധ​നാ​ഴ്ച ശ​അ്ബാ​ൻ 30 പൂ​ർ​ത്തി​യാ​ക്കി 19ാം തീ​യ​തി വ്യാ​ഴാ​ഴ്ച റ​മ​ദാ​ൻ ഒ​ന്നാ​യി​രി​ക്കു​മെ​ന്ന് കേ​ര​ള ഹി​ലാ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​പി. ഉ​ണ്ണീ​ൻ​കു​ട്ടി മൗ​ല​വി അ​റി​യി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe