മിക്സ്‌ചറിൽ അനധികൃത നിറം ഉപയോഗം ; ടാട്രസിൻ കണ്ടെത്തിയ കടകളിൽ ഉൽപാദനവും വിൽപ്പനയും നിരോധിച്ചു

news image
Oct 11, 2024, 3:42 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: ക​ട്ട​ൻ ചാ​യ​യും മി​ക്സ്ചറും ന​ല്ല കോ​മ്പി​നേ​ഷ​നാ​ണ്. പ​ക്ഷേ, ക​ഴി​ക്കു​മ്പോ​ൾ ഒ​ന്ന് ശ്ര​ദ്ധി​ക്ക​ണം. അ​ല​ർ​ജി വ​രാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് പ​രി​ശോ​ധ​ന​ക്കെ​ടു​ത്ത മി​ക്സ്ച​റി​ൽ അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത ടാ​ട്ര​സി​ൻ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഉ​ൽ​പാ​ദ​ന​വും വി​ൽ​പ​ന​യും നി​രോ​ധി​ച്ചു. വ​ട​ക​ര, പേ​രാ​മ്പ്ര, കൊ​ടു​വ​ള്ളി, തി​രു​വ​മ്പാ​ടി എ​ന്നീ സ​ർ​ക്കി​ളു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്ക​യ​ച്ച മി​ക്സ്ച​റു​ക​ളി​ൽ ടാ​ട്ര​സി​ന്റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സാ​മ്പി​ൾ എ​ടു​ത്ത ക​ട​ക​ളി​ലേ മി​ക്സ​്ചറി​ന്റെ വി​ൽ​പ​ന​യും നി​ർ​മി​ച്ച് വി​ത​ര​ണം ന​ട​ത്തി​യ സ്ഥാ​പ​ന​ത്തി​ലെ മി​ക്സ്ച​ർ നി​ർ​മാ​ണ​വും നി​രോ​ധി​ച്ച​താ​യി ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി. ക​മീ​ഷ​ണ​ർ അ​റി​യിച്ചു.

വ​ട​ക​ര ജെ.​ടി റോ​ഡി​ലെ ഹ​ർ​ഷ ചി​പ്സ്, പേ​രാ​മ്പ്ര ക​ല്ലും​പു​റം വേ​ക്ക് ആ​ൻ​ഡ് ബേ​ക്ക് ബേ​ക്ക​റി, കൊ​ടു​വ​ള്ളി കി​ഴ​ക്കോ​ത്ത് ഹാ​പ്പി ബേ​ക്സ്, മു​ക്കം അ​ഗ​സ്ത്യ​ൻ​മു​ഴി ബ്ര​ദേ​ഴ്സ് ബേ​ക്സ് ആ​ൻ​ഡ് ചി​പ്സ്, എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ മി​ക്സ്​ച​റി​ന്റെ വി​ൽ​പ​ന​യാ​ണ് നി​രോ​ധി​ച്ച​ത്. പേ​രാ​മ്പ്ര ക​ല്ലും​പു​റം വേ​ക്ക് ആ​ൻ​ഡ് ബേ​ക്ക് ബേ​ക്ക​റി​ക്ക് മി​ക്സ്ചർ ഉ​ൽ​പാ​ദി​പ്പി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ ഓ​മ​ശ്ശേ​രി പു​ത്തൂ​ർ റി​യാ ബേ​ക്ക​റി​യു​ടെ മി​ക്സ​റി​ന്റെ ഉ​ൽ​പാ​ദ​ന​വും നി​രോ​ധി​ച്ചു.

ടാ​ട്ര​സി​ൻ എ​ന്ന ക​ള​ർ ഭ​ക്ഷ​ണ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​മെ​ങ്കി​ലും മി​ക്സ്ച​റി​ൽ ചേ​ർ​ക്കാ​ൻ പാ​ടി​ല്ല. ടാ​ട്ര​സി​ന് കൂ​ടു​ത​ൽ അ​ല​ർ​ജി സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ​ല​ത​രം ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലും ചേ​ർ​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മു​ണ്ട്. മി​ക്സ്ച​റു​ക​ളി​ൽ മ​ഞ്ഞ​നി​റം ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് സാ​ധാ​ര​ണ​യാ​യി ടാ​ട്ര​സി​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നി​യ​മ വി​രു​ദ്ധ​മാ​യി കൃ​ത്രി​മ നി​റം ചേ​ര്‍ത്ത് വി​ൽ​പ​ന ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി. ക​മീ​ഷ​ണ​ർ എ. ​സ​ക്കീ​ർ ഹു​സൈ​ൻ അ​റി​യി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe