വാഷിംഗ്ടൺ: 2008 ലെ മുംബൈ ഭീകരാക്രമണത്തിൽ വിചാരണ നേരിടുന്ന പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണയെ ഇന്ത്യയിലേക്ക് കൈമാറുന്നത് തടഞ്ഞുകൊണ്ട് യു.എസ് കോടതി ഉത്തരവിട്ടു. റാണയെ ഇന്ത്യക്ക് കൈമാറാൻ നിയമനടപടികൾ സ്വീകരിച്ചു വരികയായിരുന്നു. സെൻട്രൽ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോർണിയയിലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതി ഉത്തരവിനെതിരെ 62 കാരനായ റാണ ഒമ്പതാം സർക്യൂട്ട് കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
തുടർന്നാണ് സെൻട്രൽ കാലിഫോർണിയയിലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതിയിലെ ജഡ്ജി ഡെയ്ൽ എസ് ഫിഷർ വിധി പുറപ്പെടുവിച്ചത്. അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് റാണയെ 2009ലാണ് അറസ്റ്റ് ചെയ്തത്. മുംബൈ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ പാകിസ്ഥാൻ-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി തഹാവുർ റാണക്ക് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നു.
കഴിഞ്ഞ പത്തു വർഷമായി സതേണ്‍ കലിഫോര്‍ണിയയിലെ ടെര്‍മിനല്‍ ഐലന്റ് ജയിലില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്ന റാണ കോവിഡ് സമയത്ത് രോഗബാധയെ തുടർന്ന് പുറത്തിറങ്ങിയിരുന്നു.