മുക്കത്ത് കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് അപകടം

news image
Feb 14, 2024, 3:34 pm GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു. മുക്കം ചേന്നമംഗലൂർ റോഡിലെ കച്ചേരി ഗ്രൗണ്ടിന് സമീപമാണ് അപകടം. ടാറ്റ നെക്സൺ കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. കാറിൽ  ഒരാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കാര്യമായ പരിക്കില്ലാതെ ഇയാൾ രക്ഷപ്പെട്ടു. മുക്കം സ്വദേശിയുടേതാണ് കാർ. ഇന്ന് രാവിലെ 9:15 ഓടെയാണ്  അപകടമുണ്ടായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe