മുക്കത്ത് വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചു; മൂന്നുദിവസത്തിനുള്ളില്‍ സ്വര്‍ണ്ണം തിരികെ കൊണ്ടിട്ട് മോഷ്ടാവ്

news image
Feb 27, 2025, 8:01 am GMT+0000 payyolionline.in

മുക്കത്ത് ഓട് പൊളിച്ച് മോഷ്ടിച്ചുകൊണ്ടുപോയ സ്വർണം അതേ വീട്ടിൽ തിരികെക്കൊണ്ടിട്ട് മോഷ്ടാവ്.  മുക്കം കുമാരനല്ലൂരിൽ ചക്കിങ്ങൽ വീട്ടിൽ സെറീനയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ‍ശനിയാഴ്ച മോഷണം പോയ 25 പവൻ സ്വർണ്ണമാണ് വീടിന് പുറത്ത് മുഷിഞ്ഞ തുണി സൂക്ഷിച്ച ബക്കറ്റിൽ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി എട്ടുണിയോടെ ബന്ധുവീട്ടിൽ സൽക്കാരത്തിൽ പങ്കെടുക്കാൻ പോയ സെറീനയും കുടുംബവും രാത്രി പത്ത് മണിയോടെയാണ് തിരിച്ചെത്തിയ സമയത്താണ് മുറിയിലെ അലമാരയുടെ ചുവട്ടിൽ പെട്ടികളിലായി സൂക്ഷിച്ചിരുന്ന 25 പവൻ മോഷണം പോയതായി കണ്ടെത്തിയത്. വീടിന്റെ ഓട് പൊളിച്ച നിലയിലായിരുന്നു.
തുടർന്ന് സെറീന മുക്കം പോലീസിൽ പരാതി നൽകി. ബന്ധുക്കളെ ഉൾപ്പടെ സംശയിക്കുന്നുണ്ടെന്ന് കാണിച്ചായിരുന്നു സറീനയുടെ പരാതി. പരാതിയിൽ മുക്കം പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വ്യാഴാഴ്ച രാവിലെ വീടിന് പുറകിൽ അലക്കാനുള്ള വസ്ത്രങ്ങൾ സൂക്ഷിച്ച ബക്കറ്റിൽ നിന്നും സ്വർണ്ണം ലഭിച്ചത്. വീട്ടുകാർ അലക്കാനായി തുണി ബക്കറ്റിൽ നിന്നും പുറത്തെടുത്തപ്പോളാണ് സ്വർണം കണ്ടത്. മുക്കം പോലീസ് സ്ഥലത്തെത്തി തിരിച്ചുകിട്ടിയ സ്വർണാഭരണം പരിശോധിച്ചു. ഒരു മാലയൊഴികെ ബാക്കി സ്വർണം തിരിച്ചു കിട്ടിയതായി സെറീന പോലീസിനെ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe