കൊയിലാണ്ടി: മുത്താമ്പി പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവ് മരിച്ചു. കൊയിലാണ്ടി മുത്താമ്പി( അനുപമ ) റോഡിൽ പുതിയോട്ടിൽ മിഥുൻ (40 (അനിൽകുമാർ) ആണ് മരിച്ചത്. മുത്തു കൃഷ്ണൻ്റെയും അനൂപയുടെയും മകനാണ്. സഞ്ചരിച്ച KL 56- X 2853 നമ്പർ മോട്ടോർ ബൈക്ക് പാലത്തിൽ കണ്ടെത്തിയതിനെ തുടർന്ന് കൊയിലാണ്ടി പോലീസും, അഗ്നി രക്ഷാ സേനയും പരിശോധന നടത്തുകയായിരുന്നു. സംഭവമറിഞ്ഞ് വൻ ജനാവലി തടിച്ചുകൂടിയിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സഹോദരി: സിന്ധു.
മുത്താമ്പി പാലത്തിൽ നിന്ന് ചാടിയ യുവാവ് മരിച്ചു
Jul 2, 2024, 5:11 pm GMT+0000
payyolionline.in
റിട്ട. ഹെഡ്നേഴ്സ് പയ്യോളി പുളിവളപ്പിൽ ശ്രീമതി അന്തരിച്ചു
കണ്ണിൽ ജെല്ലിഫിഷ് തെറിച്ചു; ചികിത്സയിലിരിക്കെ മത്സ്യത്തൊഴിലാളി മരിച്ചു