മുല്ലപ്പെരിയാർ ജലനിരപ്പ്‌ 140 അടിയിലേക്ക്‌

news image
Dec 20, 2023, 4:12 pm GMT+0000 payyolionline.in

കുമളി:  മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക്.  പ്രദേശത്ത്‌  മഴ മാറിയിട്ടും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം. ബുധൻ രാവിലെ ജലനിരപ്പ് 139.25 അടി ആയിരുന്നു. വൈകിട്ടോടെ ഇത് 139.5 അടിയെത്തി. കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിൽ 141.65 അടി വെള്ളം ഉണ്ടായിരുന്നു. ജലനിരപ്പ് 142 അടിക്ക് മുകളിൽ എത്തുന്ന സാഹചര്യമുണ്ടെങ്കിൽ മാത്രമേ തമിഴ്നാട് സ്പിൽവേ ഷട്ടറുകൾ തുറക്കൂ.

മുല്ലപ്പെരിയാർ ജലം ശേഖരിക്കുന്ന തേനി ജില്ലയിലെ വൈഗ ഉൾപ്പെടെയുള്ള അണക്കെട്ടുകൾ നിറഞ്ഞു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ  മുല്ലപ്പെരിയാറിന്റെ പ്രദേശങ്ങളിൽ മഴയില്ല. 24 മണിക്കൂറിനുള്ളിൽ തേക്കടിയിൽ 3.2 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ബുധൻ രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കന്റിൽ 2518 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 105 ഘനയടി വീതം കൊണ്ടുപോയി. വൈഗ അണക്കെട്ടിൽ ബുധൻ രാവിലെ ആറിന് ജലനിരപ്പ് 69.57 അടി ആയിരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe