തിരുവനന്തപുരം > കേന്ദ്ര ജലകമീഷനിലും സുപ്രീംകോടതിയിലും കേരളത്തിനുവേണ്ടി അന്തർസംസ്ഥാന ജലവിഷയം കൈകാര്യം ചെയ്യാൻ കെഎസ്‌ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ (സിവിൽ) ജെയിംസ് വിൽസനെ നിയോഗിച്ചു. ഡാം സുരക്ഷാ വിദഗ്‌ധനായ ജെയിംസ് വിൽസൻ മുല്ലപ്പെരിയാർ സ്പെഷ്യൽ സെൽ മുൻ അംഗമാണ് .
മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ കേന്ദ്ര ജല കമ്മിറ്റി തമിഴ്‌നാടിന് നിർദേശം നൽകിയിരുന്നു. കേരളത്തിന്റെ ആവശ്യം ന്യായമാണെന്നാണ് ഇത് തെളിയിക്കുന്നത്. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് ജലവും എന്നതാണ് കേരളത്തിന്റെ നയം. കാവേരി ജലതർക്ക ട്രൈബ്യൂണലിലും ജെയിംസ് വിൽസൻ കേരളത്തെ പ്രതിനിധാനംചെയ്യും.