മുസ്ലീം യൂത്ത് ലീഗ് പയ്യോളി മുൻസിപ്പൽ കമ്മിറ്റി മുൻ ട്രഷറർ ഇരിങ്ങൽ -കോട്ടക്കൽ പുത്തലത്ത് സാജിദ് അന്തരിച്ചു

news image
May 7, 2026, 4:20 am GMT+0000 payyolionline.in

പയ്യോളി: സാമൂഹ്യ പ്രവർത്തകനും ഇന്ത്യൻ യൂണിയൻ മുസ്ലീം യൂത്ത് ലീഗ് പയ്യോളി മുൻസിപ്പൽ കമ്മിറ്റി മുൻ ട്രഷറർ ഇരിങ്ങൽ -കോട്ടക്കൽ പുത്തലത്ത് സാജിദ് (42) അന്തരിച്ചു. മുസ്ലീം ലീഗ് കോട്ടക്കൽ സൗത്ത് ശാഖ വൈസ് പ്രസിഡൻ്റ്, കോട്ടക്കൽ മുസ്ലീം ജമാഅത്ത് എക്സിക്യൂട്ടീവ് അംഗം, നൂറുൽ ഇസ്ലാം മദ്രസ്സ വൈസ് പ്രസിഡൻ്റ്, കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ പി ടി എ എക്സിക്യൂട്ടീവ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ഭാര്യ: ജസ്ന. മക്കൾ: അലീന, അദ്നാൻ (ഇരുവരും കെ കെ എം എച്ച് എസ് എസ് വിദ്യാർഥികൾ). പിതാവ്: പരേതനായ ഇബ്രാഹിം. മാതാവ്: ആയിഷ. സഹോദരങ്ങൾ: സുബൈർ (ദുബൈ), ഷിഹാബ് (സൗദി), ഷാഹിന (തിക്കോടി), ഷെമീന (കൊയിലാണ്ടി).

ഖബറടക്കം: ഇന്ന് രാത്രി 8.30 ന് കോട്ടക്കൽ ജലാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe