പയ്യോളി : മെക്-7 (മൾട്ടി എക്സൈസ് കോമ്പിനേഷൻ) പുലർകാല വ്യായാമപരിശീലന പരിപാടിക്ക് കീഴൂരിൽ ഉജ്ജ്വല തുടക്കം. ചൊവ്വാഴ്ച രാവിലെ ആറോടെ കീഴൂരിലെ ഇ. കെ.നായനാർ മിനി സ്റ്റേഡിയത്തിൽ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന നൂറോളം പേരാണ് പരിശീലനത്തിനായി എത്തിയത് .
പരിപാടിയുടെ കോ – ഓഡിനേറ്റർ കാട്ടുകണ്ടി ഹംസ, നഗരസഭ കൗൺസിലർമാരായ സി.കെ. ഷഹനാസ് , കാര്യാട്ട് ഗോപാലൻ, സിജിന പൊന്നേരി, മെക് സെവൻ ജില്ലാ അഡ്മിനിസ്ട്രേഷൻ ബോർഡ് അംഗം ബഷീർ മേലടി എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ സുബൈർ നന്തി ട്രെയിനറായി .
യോഗ , നോർമൽ എക്സൈസ് , അക്യുപ്രഷർ, മെഡിറ്റേഷൻ ,മസാജിങ്, ഡീപ് ബ്രീത്തിങ്ങ് ,എയ്റോബിക്സ് എന്നീ എഴു ഇനങ്ങളിൽ നിന്നായി 21 തരം വ്യായാമമുറകളാണ് മെക് – 7 ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 6.30ന് വ്യായാമം ആരംഭിക്കുമെന്ന് കോ- ഓഡിനേറ്റർ കാട്ടുകണ്ടി ഹംസ അറിയിച്ചു.