മേപ്പയ്യൂർ: മേപ്പയ്യൂരിലെ കിഴക്കയിൽ കെ. നാരായണൻ (82) നിര്യാതനായി. സി.പി.ഐ(എം) ഹൈസ്കൂൾ ബ്രാഞ്ച് അംഗമായ അദ്ദേഹം മഠത്തുംഭാഗം മുൻ ബ്രാഞ്ച് സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. കൊയിലാണ്ടി താലൂക്ക് സീനിയർ സിറ്റിസൺ സഹകരണ സംഘം ഡയറക്ടർ, സീനിയർ സിറ്റിസൺ ഫോറം ഭാരവാഹി, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നേതാവ് എന്നീ നിലകളിൽ സാമൂഹിക-സഹകരണ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ഭാര്യമാർ: ചന്ദ്രിക, പരേതയായ മീനാക്ഷി. മക്കൾ: കെ. രാജീവൻ (സി.പി.ഐ.എം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം, കൊയിലാണ്ടി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ അംഗം, മേപ്പയ്യൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), വിനോദൻ, കെ. ബിജു (ദുബായ്), സുർജിത്ത്.
മരുമക്കൾ: സ്മിത (ചീഫ് അക്കൗണ്ടന്റ്, മേപ്പയ്യൂർ ടൗൺ ബാങ്ക്), ശുഭ എം. (മുതുവണ്ണാച്ച), ഹൈമ പി. (ചാലിക്കര). സഹോദരങ്ങൾ: കെ. കുഞ്ഞിരാമൻ (സി.പി.ഐ.എം മുൻ ഏരിയ സെക്രട്ടറി, മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെയും മേലടി ബ്ലോക്ക് പഞ്ചായത്തിന്റെയും മുൻ പ്രസിഡന്റ്), കെ. ശങ്കരൻ (ഹെർബൽ ഫുഡ് പ്രോഡക്ട്സ്), പരേതരായ കല്യാണി (കീഴരിയൂർ), സി.എം. നാരായണി (കായണ്ണ).
സംസ്കാരം നാളെ (ജൂൺ 21 ഞായറാഴ്ച) ഉച്ചയ്ക്ക് 1 മണിക്ക് കാഞ്ഞിരമുക്ക് തച്ചോളി വീട്ടുവളപ്പിൽ നടക്കും.
